റിങ്കു സിംഗിന് മുകളില്‍ ദുബെയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നെറ്റി ചുളിച്ചവര്‍ ഏറെയാണ്.

ആന്റിഗ്വ: ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ കളിച്ചേക്കും. ശിവം ദുബെ നിരന്തരം പരാജയപ്പെട്ടുന്ന സാഹചര്യത്തിലാണ് സഞ്ജുവിനെ ടീമിലേക്ക് പരിഗണിക്കുന്നത്. കഴിഞ്ഞ ദിവസം നെറ്റ്‌സില്‍ മണിക്കൂറൂകളോളം ബാറ്റിംഗ് പരിശീലനം നടത്തിയ സഞ്ജു പ്ലേയിംഗ് ഇലവനിലുണ്ടാകുമെന്നാണ് ടീം വൃത്തങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇതിനെ കുറിച്ചൊന്നും പറയുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ നിരീക്ഷണത്തിലാണ് സഞ്ജു പരിശീലനം നടത്തിയത്.

ഇതുവരെ നാല് ഇന്നിംഗ്‌സുകളില്‍ നിന്ന് റണ്‍സ് മാത്രമാണ് ദുബെയുടെ സമ്പാദ്യം. റിങ്കു സിംഗിന് മുകളില്‍ ദുബെയെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുമ്പോള്‍ നെറ്റി ചുളിച്ചവര്‍ ഏറെയാണ്. സ്പിന്നിനും പേസിനുമെതിരെ സഞ്ജു നന്നായി കളിക്കാനാവുമെന്ന് കണക്കുകൂട്ടലാണ് ടീം മാനേജ്‌മെന്റിനുള്ളത്. സൂര്യകുമാര്‍ യാദവിന് ശേഷം അഞ്ചാമനായിട്ടായിരിക്കും സഞ്ജു കളിക്കുക. എന്തായാലും സഞ്ജുവിന്റെ ലോകകപ്പ് അരങ്ങേറ്റത്തിന് കാത്തിരിക്കുകയാണ് ആരാധകര്‍. അതേസമയം, യശസ്വി ജയ്‌സ്വാള്‍ ലോകകപ്പ് അരങ്ങേറ്റത്തിന് വേണ്ടി കാത്തിരിക്കേണ്ടിവരും.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

മെസിയുടെ ജേഴ്‌സിക്കായി അല്‍ഫോണ്‍സോ ഡേവിസ് ഓടിയെത്തി! തന്റെ ആരാധകനെ നിരാശനാക്കാതെ ഇതിഹാസം

വിരാട് കോലി ഇന്നും രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണ്‍ ചെയ്യുന്നമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോലി മോശം ഫോമിലാണെങ്കിലും തിരിച്ചുവരാനാകുമെന്നുള്ള പ്രതീക്ഷ ടീം മാനേജ്‌മെന്റിനുണ്ട്. മാത്രമല്ല, അക്‌സര്‍ പട്ടേലിനെ, രവീന്ദ്ര ജഡേജയ്ക്ക് മുമ്പ് കളിപ്പിച്ചേക്കും. ഇന്ന് ജയിച്ചാല്‍ ഇന്ത്യക്ക് ഏറെക്കുറെ സെമി ഉറപ്പിക്കാം. ആദ്യ മത്സരത്തില്‍ ഇന്ത്യ, അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചിരുന്നു. അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരേയും ഇന്ത്യ കളിക്കേണ്ടതുണ്ട്.

ബംഗ്ലാദേശിനെതിരായ സൂപ്പര്‍ 8 പോരാട്ടത്തിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം: രോഹിത് ശര്‍മ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.