തിരുവനന്തപുരം: ന്യൂസിലന്‍ഡ് പര്യടനത്തിനുശേഷം തിരിച്ചെത്തിയ മലയാളി താരം സഞ്ജു സാംസണ്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവം. അമ്മയ്ക്കൊപ്പമുള്ള ടിക് ടോക് വീഡിയോയാണ് സഞ്ജു ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്.

സഞ്ജുവിന് ചായ കൊടുക്കുന്ന അമ്മയോട് യോദ്ധ സിനിമയില്‍ ജഗതിയുടെ പ്രശസ്തമായ കലങ്ങിയില്ല... എന്ന ഡയലോഗ് സഞ്ജു പറയുന്നതാണ് വീഡിയോ. വെറുതെ ഒരു രസം എന്ന അടിക്കുറിപ്പോടെയാണ് സഞ്ജു ഫേസ്ബുക്കില്‍ വീഡിയോ പങ്കുവെച്ചത്. ന്യൂസിലന്‍ഡ് പര്യടനത്തില്‍ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു സഞ്ജു.

അവസാന രണ്ട് ടി20കളിലും ഇന്ത്യക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തെങ്കിലും സഞ്ജുവിന് ബാറ്റിംഗില്‍ കാര്യമായി തിളങ്ങാനായിരുന്നില്ല. എന്നാല്‍ അവിശ്വസനീയ ഫീല്‍ഡിംഗ് പ്രകടനത്തിലൂടെ സഞ്ജു ക്യാപ്റ്റന്‍ വിരാട് കോലിയുടെ പോലും കൈയടി വാങ്ങുകയും ചെയ്തു.