തിരുവനന്തപുരം: ഐപിഎല്ലില്‍ മങ്കാഡിംഗിലൂടെ ജോസ് ബട്‌ലറെ പുറത്താക്കിയ സംഭവത്തില്‍ ആര്‍. അശ്വിനെ പിന്തുണച്ച് രാജസ്ഥാന്‍ റോയല്‍സ് താരം സഞ്ജു സാംസണ്‍. സഞ്ജു ക്രീസില്‍ നില്‍ക്കുമ്പോഴാണ് സഹതാരം ജോസ് ബട്‌ലറെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റന്‍ അശ്വിന്‍ മങ്കാഡിംഗിലൂടെ പുറത്താക്കുന്നത്. എന്നാല്‍ ബട്ലറെ പുറത്താക്കിയ നടപടി ക്രിക്കറ്റ് നിയമപ്രകാരം ശരിയാണെന്ന് സഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സഞ്ജു തുടര്‍ന്നു... അശ്വിന്‍ അങ്ങനെ ചെയ്യുന്ന സമയത്ത് ദേഷ്യവും എതിര്‍പ്പുമൊക്കെ ഉണ്ടായിരുന്നു. കാരണം ബട്‌ലര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചുക്കൊണ്ടിരിക്കുന്ന സാഹചര്യമായിരുന്നത്. എന്നാല്‍ മത്സരം കഴിഞ്ഞ് ആലോചിക്കുമ്പോള്‍ അതില്‍ തെറ്റില്ലെന്ന് തോന്നിയിരുന്നു. ക്രിക്കറ്റിന്റെ നിയമങ്ങള്‍ക്കുള്ളില്‍ വരുന്ന ഒരു പുറത്താക്കല്‍ രീതിതന്നെയാണത്. ക്രിക്കറ്റില്‍ ഇത്തരത്തിലും വിക്കറ്റുകളെടുക്കാമെന്ന് ബാറ്റ്‌സ്മാന്മാരെ ബോധ്യപ്പെടുത്തുന്ന പുറത്താക്കലായിരുന്നു അതെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു.

മലയാളി താരം അവധിക്കാലം ആഘോഷിക്കുകയാണിപ്പോള്‍. അദ്ദേഹം ഏഷ്യനെറ്റ് ന്യൂസുമായി സംസാരിക്കുന്നതിന്റെ മുഴുവന്‍ വീഡിയോ കാണാം.