Asianet News MalayalamAsianet News Malayalam

ആത്മവിശ്വാസം കൂട്ടിയത് സഞ്ജുവിന്‍റെ ആ സേവ്: ചാഹല്‍

സിറാജിന് അവസാന ഓവറില്‍ 15 റണ്‍സ് പ്രതിരോധിക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെന്ന് മത്സരശേഷം ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ പറഞ്ഞു. അതിന് തൊട്ടുമുമ്പുള്ള ഓവറുകളില്‍ സിറാജ് മനോഹരമായി യോര്‍ക്കറുകള്‍ എറിഞ്ഞിരുന്നു.

Sanju Samsons save raised our confidence Says Yuzvendra Chahal
Author
St Lucia, First Published Jul 23, 2022, 1:52 PM IST

സെന്‍റ് ലൂസിയ: വെസ്റ്റ് ഇന്‍ഡീസിനെതിരായി ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ മൂന്ന് റണ്ണിന്‍റെ ആവേശജയം സ്വന്തമാക്കിയപ്പോള്‍ നിര്‍ണായകമായത് മലയാളി താരം സഞ്ജു സാംസണിന്‍റെ പ്രകടനമായിരുന്നു. മുഹമ്മദ് സിറാജ് എറിഞ്ഞ അവസാ ഓവറില്‍ 15 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. സിറാജ് എറിഞ്ഞ അഞ്ചാം പന്ത് ലെ സ്റ്റംപിന് പുറത്ത് വൈഡായപ്പോള്‍ ബൗണ്ടറി കടക്കാതെ കാത്ത സഞ്ജുവിന്‍റെ സേവായിരുന്നു മത്സരത്തിലെ ടേണിംഗ് പോയന്‍റ്.

സിറാജിന് അവസാന ഓവറില്‍ 15 റണ്‍സ് പ്രതിരോധിക്കാനാവുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നുവെന്ന് മത്സരശേഷം ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ പറഞ്ഞു. അതിന് തൊട്ടുമുമ്പുള്ള ഓവറുകളില്‍ സിറാജ് മനോഹരമായി യോര്‍ക്കറുകള്‍ എറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അവസാന ഓവര്‍ സിറാജ് എറിയാനെത്തുമ്പോള്‍ ജയിക്കാമെന്ന ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ടായിരുന്നു. അതേസമയം, സമ്മര്‍ദ്ദവും ഉണ്ടായിരുന്നു. കാരണം, അക്കീല്‍ ഹൊസൈനും  റൊമാരിയോ ഷെപ്പേര്‍ഡും മികച്ച രീതിയിലാണ് ബാറ്റ് ചെയ്തിരുന്നത്. എന്നാല്‍ അഞ്ചാം പന്തില്‍ സിറാജിന് പിഴച്ചപ്പോള്‍ സഞ്ജു വിക്കറ്റിന് പിന്നില്‍ നടത്തിയ സേവ് ഞങ്ങളുടെ ആത്മവിശ്വാസം കൂട്ടി.

വിന്‍ഡീസിനും വിജയത്തിനുമിടയില്‍ ഇന്ത്യയുടെ കാവലാളായത് സഞ്ജുവിന്റെ സേവ്; പിന്തുണച്ച് മന്ത്രി ശിവന്‍കുട്ടി

പന്ത് പഴകുംതോറും ബാറ്റിംഗ് ദുഷ്കരമാകുമെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടുതന്നെ വേഗം കുറച്ച് എറിയാനാണ് ഞാന്‍ ശ്രമിച്ചത്. ലെഗ് സ്റ്റംപ് ബൗണ്ടറിയിലേക്ക് അധികം ദൂരമില്ലാതിരുന്നതിനാല്‍ ഓഫ് സ്റ്റംപില്ഡ കവറിന് മുകളിലൂടെ കളിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത്. അതുവഴി എനിക്ക് ആത്മവിശ്വാസത്തോടെ പന്തെറിയാനായി. 40 ഓവറിനുശേഷവും ഞാന്‍ രണ്ടോവര്‍ എറിഞ്ഞത് ഈ ആത്മവിശ്വാസത്തിലാണ്

.

സീനിയര്‍ താരങ്ങളായ ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും ഇല്ലെങ്കിലും യുവ ബൗളര്‍മാര്‍ക്ക് സമ്മര്‍ദ്ദമൊന്നുമില്ലെന്നും ചാഹല്‍ പറഞ്ഞു. യുവ ബൗളര്‍മാരാണെങ്കിലും അവര്‍ നിരവധി മത്സരങ്ങള്‍ കളിച്ച് പരിചയമുള്ളവരാണ്. ഐപിഎല്ലിലും കളിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ഇന്ത്യന്‍ ടീം പരിചയസമ്പന്നരല്ലെന്ന് പറയാനാവില്ലെന്നും ചാഹല്‍ പറഞ്ഞു. വിന്‍ഡീസിനെതിരായ ആദ്യ ഏകദിനത്തില്‍ ചാഹല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു.

Follow Us:
Download App:
  • android
  • ios