അഞ്ചിന് 348 എന്ന നിലയിലാണ് മുംബൈ രണ്ടാംദിനം ആരംഭിച്ചത്. ഷംസ് മുലാനി (12)യുടെ വിക്കറ്റാണ് മുംബൈക്ക് ഇന്ന് ആദ്യം നഷ്ടമായത്. പിന്നീട് വാലറ്റക്കാരെ കൂട്ടുപിടിച്ച് സര്‍ഫറാസ് (Sarfaraz Khan) നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 350 കടത്തിയത്.

ബംഗളൂരു: രഞ്ജി ട്രോഫി ഫൈനലില്‍ (Ranji Trophy) മധ്യപ്രദേശിനെതിരെ മുംബൈ 374ന് പുറത്ത്. സര്‍ഫറാസ് ഖാന്റെ സെഞ്ചുറിയാണ് (134) മുംബൈയെ (Mumbai) മികച്ച സ്‌കോറിലേക്ക് നയിച്ചത്. യഷസ്വി ജയ്‌സ്വാള്‍ (78) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ഗൗരവ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗ് ആരംഭിച്ച മധ്യപ്രദേശ് വിക്കറ്റ് നഷ്ടമില്ലാതെ 11 റണ്‍സെടുത്തിട്ടുണ്ട്. യഷ് ദുബെ (2), ഹിമാന്‍ഷു മന്ത്രി (9) എന്നിവരാണ് ക്രീസില്‍.

അഞ്ചിന് 348 എന്ന നിലയിലാണ് മുംബൈ രണ്ടാംദിനം ആരംഭിച്ചത്. ഷംസ് മുലാനി (12)യുടെ വിക്കറ്റാണ് മുംബൈക്ക് ഇന്ന് ആദ്യം നഷ്ടമായത്. പിന്നീട് വാലറ്റക്കാരെ കൂട്ടുപിടിച്ച് സര്‍ഫറാസ് (Sarfaraz Khan) നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 350 കടത്തിയത്. തനുഷ് കോട്യന്‍ (15), ധവാല്‍ കുല്‍ക്കര്‍ണി (1), തുഷാര്‍ ദേഷ്പാണ്ഡെ (6) എന്നിവര്‍ സര്‍ഫറാസിന് മുമ്പ് പുറത്തായി.

ലീ സീ ജിയ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്ന് പിന്മാറി; ഇന്ത്യന്‍ താരങ്ങള്‍ക്ക് ആശ്വസിക്കാം

പിന്നീട് റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിലാണ് സര്‍ഫറാസ് മടങ്ങുന്നത്. 243 പന്ത് നേരിട്ട സര്‍ഫറാസ് രണ്ട് സിക്‌സും 13 ഫോറും നേടി. മോഹിത് അവസ്തി (7) പുറത്താവാതെ നിന്നു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത മുംബൈക്ക് മോശമല്ലാത്ത തുടക്കമാണ് നായകന്‍ പൃഥ്വി ഷായും യശസ്വി ജയ്‌സ്വാളും നല്‍കിയത്. 87 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തു. 47 റണ്‍സെടുത്ത ഷായെ അനുഭവ് അഗര്‍വാള്‍ ബൗള്‍ഡാക്കുകയായിരുന്നു. 

തേജസ്വിന്‍ ശങ്കറെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത് പുനപരിശോധിക്കണമെന്ന് ദില്ലി ഹൈക്കോടതി

മൂന്നാമന്‍ അര്‍മാന്‍ ജാഫര്‍ (26), സുവേദ് പാര്‍ക്കര്‍ (18) തിളങ്ങാനായില്ല. ഇതോടെ മുംബൈ 50.1 ഓവറില്‍ 147-3 എന്ന നിലയിലായി. 78 റണ്‍സെടുത്ത ജയ്‌സ്വാളിനെ അനുഭവ് അഗര്‍വാള്‍ പുറത്താക്കിയതും മുംബൈക്ക് തിരിച്ചടിയായി. ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ ഹാര്‍ദിക് തമോറിന്റെ പോരാട്ടം 24 റണ്‍സില്‍ അവസാനിച്ചു. 

അഞ്ചിന് 228 എന്ന നിലയില്‍ തകര്‍ന്ന മുംബൈയെ സര്‍ഫറാസ് സെഞ്ചുറിയുമായി കരകയറ്റുകയായിരുന്നു. ഗൗരവിന് പുറമെ അനുഭവ് അഗര്‍വാള്‍ മൂന്നും സരണ്‍ഷ് ജെയ്ന്‍ രണ്ടും വിക്കറ്റെടുത്തു. കുമാര്‍ കാര്‍ത്തികേയക്ക് ഒരു വിക്കറ്റുണ്ട്.