എപ്പോള്‍, എവിടെ സംഭവിച്ചു എന്ന് വ്യക്തമല്ലെങ്കിലും വീഡിയോ പൊട്ടിച്ചിരിപ്പിക്കുകയാണ് 

കായികമത്സരങ്ങള്‍ പല കാരണങ്ങള്‍ കൊണ്ട് തടസപ്പെടുന്നത് ആരാധകര്‍ കണ്ടിട്ടുണ്ട്. മൈതാനത്തേക്ക് കാണികള്‍ ഇരച്ചിറങ്ങുന്നതും കാറോടിച്ച് എത്തുന്നതുമെല്ലാം ഇതിലെ വിചിത്ര സംഭവങ്ങളാണ്. ഇക്കൂട്ടത്തിലേക്കൊരു വിചിത്ര സംഭവം കൂടി നടന്നതിന്‍റെ ആശ്ചര്യത്തിലാണ് ആരാധകര്‍. 

ക്രിക്കറ്റ് മത്സരത്തിനിടെ പിച്ചിലേക്ക് സ്‌കൂട്ടര്‍ പോലുള്ള ചെറിയ വാഹനവുമായി ഒരു ബാലന്‍ പ്രവേശിക്കുന്നതാണ് വീഡിയോയില്‍. എന്നാല്‍ ഈ വീഡിയോയുടെ ആധികാരികത വ്യക്തമല്ല. സംഭവം കണ്ട് താരങ്ങളും അംപയറും ആശ്ചര്യം കൊള്ളുന്നതും വീഡിയോയില്‍ കാണാം. ക്ലബ് തല മത്സരത്തിലാണ് ഈ വിചിത്ര സംഭവം എന്നാണ് തോന്നുന്നത്. എന്നാല്‍ എവിടെ, എപ്പോള്‍ സംഭവിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ല. 

Scroll to load tweet…

പ്രാദേശിക മത്സരങ്ങളില്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങള്‍ ഉള്‍പ്പടെയുള്ള മുന്‍നിര ക്രിക്കറ്റ് വേദികളിലും ഇത്തരത്തില്‍ വിചിത്ര കാരണങ്ങള്‍ കൊണ്ട് മത്സരങ്ങള്‍ തടപ്പെട്ടിട്ടുണ്ട്. രഞ്ജി ട്രോഫിയില്‍ ഡല്‍ഹി-ഉത്തര്‍പ്രദേശ് മത്സരത്തിനിടെ മൈതാനത്തേക്ക് യുവാവ് കാര്‍ ഓടിച്ചുകയറ്റിയത് മുമ്പ് വലിയ ചര്‍ച്ചയായിരുന്നു. സുരേഷ് റെയ്‌ന, ഗൗതം ഗംഭീര്‍, ഇഷാന്ത് ശര്‍മ്മ, റിഷഭ് പന്ത് തുടങ്ങി രാജ്യാന്തര താരങ്ങള്‍ ഇറങ്ങിയ മത്സരത്തിലായിരുന്നു ഈ സുരക്ഷാ വീഴ്‌ച. 

Scroll to load tweet…

IPL 2022 : ഐപിഎല്ലിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനം; ബുമ്രയെ തേടി നേട്ടങ്ങളുടെ പെരുമഴ