അവസാന ഓവറില്‍ എട്ട് റണ്‍സാണ് സ്‌കോട്‌ലന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മാര്‍ക് അഡെയര്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ലീസ്‌ക് ഫോര്‍ നേടി. രണ്ടാം പന്തില്‍ ഒരു റണ്‍. മൂന്നാം പന്തില്‍ സഫ്യന്‍ ഷെരിഫീന്റെ (6) വിക്കറ്റ് സ്‌കോട്‌ലന്‍ഡിന് നഷ്ടമായി.
ബുലവായോ: ഏകദിന ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ അയര്‍ലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം തോല്‍വി. സ്‌കോട്‌ലന്‍ഡിനെതിരെ ഒരു വിക്കറ്റിനായിരുന്നു അയര്‍ലന്‍ഡിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ അയര്‍ലന്‍ഡ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ സ്‌കോട്‌ലന്‍ഡ് അവസാന പന്തില്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. 61 പന്തില്‍ 91 റണ്‍സുമായി പുറത്താവാതെ നിന്ന മൈക്കല്‍ ലീസ്‌ക്കാണ് സ്‌കോട്‌ലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചത്.
അവസാന ഓവറില്‍ എട്ട് റണ്‍സാണ് സ്‌കോട്‌ലന്‍ഡിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. മാര്‍ക് അഡെയര്‍ എറിഞ്ഞ ആദ്യ പന്തില്‍ തന്നെ ലീസ്‌ക് ഫോര്‍ നേടി. രണ്ടാം പന്തില്‍ ഒരു റണ്‍. മൂന്നാം പന്തില്‍ സഫ്യന്‍ ഷെരിഫീന്റെ (6) വിക്കറ്റ് സ്‌കോട്‌ലന്‍ഡിന് നഷ്ടമായി. നാലാം പന്ത് അവസാനക്കാരന്‍ ക്രിസ് സോള്‍ നഷ്ടാക്കി. അവസാന രണ്ട് പന്തില്‍ ജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍ മാത്രം. അഞ്ചാം പന്തില്‍ ഒരു റണ്‍. അവസാന പന്തില്‍ ജയിക്കാന്‍ ഒരു രണ്ട് റണ്‍ വേണമെന്നിരിക്കെ ലീസ്‌ക് ബൗണ്ടറി നേടി ടീമിനെ വിജയത്തിലേക്ക് നയിച്ചു.
ഒരു ഘട്ടത്തില്‍ ഏഴിന് 152 എന്ന നിലയില്‍ തോല്‍വി മുന്നില്‍ കാണുകയായിരുന്നു സ്‌കോട്‌ലന്‍ഡ്. മുന്‍ നിരയില്‍ ക്രിസ്റ്റഫര്‍ മക്‌ബ്രൈഡ് (56) മാത്രമാണ് തിളങ്ങിയത്. വാലറ്രത്ത് മാര്‍ക് വാറ്റിന്റെ (43 പന്തില്‍ 47) സംഭാവനകൂടിയായപ്പോല്‍ സ്‌കോട്‌ലന്‍ഡ് വിജയം സ്വപ്‌നം കണ്ടു. വാറ്റ് മടങ്ങിയെങ്കിലും ലീസ്‌ക്കിന്റെ പോരാട്ടം സ്‌കോട്‌ലന്‍ഡിനെ വിജയത്തിലേക്ക് നയിച്ചു. അഡെയ്ര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ക്വേര്‍ടിസ് കാംഫെറുടെ (120) സെഞ്ചുറിയാണ് അയര്‍ലന്‍ഡിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ജോര്‍ജ് ഡോക്‌റെല്ലും (69) തിളങ്ങി. ഒരുഘട്ടത്തില്‍ അഞ്ചിന് 70 എന്ന നിലയിലായിരുന്നു അയര്‍ലന്‍ഡ്. പിന്നീട് ഇരുവരും തമ്മിലുള്ള കൂട്ടുകെട്ടാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഇരുവരും. 135 റണ്‍സ് കൂട്ടിചേര്‍ത്തു. 19 റണ്‍സ് നേടിയ ഗരെത് ഡെലാനിയാണ് രണ്ടക്കം കണ്ട മറ്റൊരു താരം. ബ്രന്‍ഡന്‍ മാക്മല്ലന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.
സുനില്‍ ഛേത്രിക്ക് ഹാട്രിക്ക്! സാഫ് കപ്പില്‍ പാകിസ്ഥാനെ ചാരമാക്കി ഇന്ത്യ തുടങ്ങി
ഒമാനെതിരായ ആദ്യ മത്സരത്തിലും സ്‌കോട്‌ലന്‍ഡ് പരാജയപ്പെട്ടിരുന്നു. ഗ്രൂപ്പില്‍ യുഎഇ, ശ്രീലങ്ക എന്നിവര്‍ക്കെതിരെയാണ് അയര്‍ലന്‍ഡിന്റെ അടുത്ത മത്സരങ്ങള്‍. ഗ്രൂപ്പില്‍ നിന്ന് മൂന്ന് ടീമുകളാണ് സൂപ്പര്‍ സിക്‌സിലേക്ക് യോഗ്യത നേടുക. അടുത്ത മത്സരങ്ങള്‍ ജയിച്ചാല്‍ മാത്രമെ അയര്‍ലന്‍ഡിന് എന്തെങ്കിലും സാധ്യതകള്‍ അവശേഷിക്കൂ. നിലവില്‍ ഒമാനാണ് ഒന്നാമത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

