ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ അവരുടെ താരങ്ങളോട് പാസ്‌പോര്‍ട്ട് കൂടി ഹാജരാക്കാന്‍ പറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂര്‍ മത്സരത്തോടെയാണ് സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 22ന് വൈകിട്ട് 6.30ന് ചെന്നൈ എം എ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യത്തെ 21 മത്സരങ്ങളുടെ വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മത്സരം മാര്‍ച്ച് 24നാണ്. ജയ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സാണ് എതിരാളികള്‍.

ലോക്‌സഭ ഇലക്ഷന്‍ നടക്കാനിരിക്കുന്നത് കൊണ്ടാണ് ശേഷിക്കുന്ന ഐപിഎല്‍ മത്സരങ്ങളുടെ ഫിക്ച്ചര്‍ പുറത്തുവരാത്തത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്ത ഐപിഎഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങള്‍ക്ക് യുഎഇ വേദിയാകുമെന്നുള്ളതാണ്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ അവരുടെ താരങ്ങളോട് പാസ്‌പോര്‍ട്ട് കൂടി ഹാജരാക്കാന്‍ പറഞ്ഞിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇതോടെയാണ് ഐപിഎല്‍ കടല്‍ കടക്കുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്.

പേടിക്കാനില്ല, സൂപ്പര്‍കൂള്‍ ആശ! സൂര്യകുമാര്‍ കാണിച്ച അതേ ആത്മവിശ്വാസം; മലയാളി താരത്തെ വാഴ്ത്തി ആരാധകര്‍

ഐപിഎല്‍ 2024 - മത്സരക്രമം

(ടീമുകള്‍, തീയതി, സമയം, വേദി എന്ന ക്രമത്തില്‍)

ചെന്നൈ സൂപ്പര്‍ കിംഗ്സ് - റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, മാര്‍ച്ച് 22, 08:00, ചെന്നൈ

പഞ്ചാബ് കിംഗ്സ് - ഡല്‍ഹി ക്യാപിറ്റല്‍സ്, മാര്‍ച്ച് 23, 3:30, മൊഹാലി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് - സണ്‍റൈസേഴ്സ് ഹൈദരാബാദ്, മാര്‍ച്ച് 23, 7:30, കൊല്‍ക്കത്ത

രാജസ്ഥാന്‍ റോയല്‍സ് - ലക്നൗ സൂപ്പര്‍ ജയന്റ്സ്, മാര്‍ച്ച് 24, 3:30, ജയ്പൂര്‍

ഗുജറാത്ത് ടൈറ്റന്‍സ് - മുംബൈ ഇന്ത്യന്‍സ്, മാര്‍ച്ച് 24, 7:30, അഹമ്മദാബാദ്

റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍- പഞ്ചാബ് കിംഗ്സ്, മാര്‍ച്ച് 25, 7:30, ബെംഗളൂരു

ചെന്നൈ സൂപ്പര്‍ കിംഗ്സ് - ഗുജറാത്ത് ടൈറ്റന്‍സ്, മാര്‍ച്ച് 26, 7:30, ചെന്നൈ

സണ്‍റൈസേഴ്സ് ഹൈദരാബാദ് - മുംബൈ ഇന്ത്യന്‍സ്, മാര്‍ച്ച് 27, 7:30, ഹൈദരാബാദ്

രാജസ്ഥാന്‍ റോയല്‍സ് - ഡല്‍ഹി ക്യാപിറ്റല്‍സ്, മാര്‍ച്ച് 28, 7:30, ജയ്പൂര്‍

റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, മാര്‍ച്ച് 29, 7:30, ബെംഗളൂരു

ലക്നൗ സൂപ്പര്‍ ജയന്റ്സ് - പഞ്ചാബ് കിംഗ്സ്, മാര്‍ച്ച് 30, 7:30, ലക്നൗ

ഗുജറാത്ത് ടൈറ്റന്‍സ് - സണ്‍റൈസേഴ്സ് ഹൈദരാബാദ്, മാര്‍ച്ച് 31, 3:30, അഹമ്മദാബാദ്

ഡല്‍ഹി ക്യാപിറ്റല്‍സ് ചെന്നൈ സൂപ്പര്‍ കിങ്സ്, മാര്‍ച്ച് 31, 7:30, വിശാഖപട്ടണം

മുംബൈ ഇന്ത്യന്‍സ് - രാജസ്ഥാന്‍ റോയല്‍സ്, ഏപ്രില്‍ 1, 7:30, മുംബൈ

റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍ - ലക്നൗ സൂപ്പര്‍ ജയന്റ്സ്, ഏപ്രില്‍ 2, 7:30, ബെംഗളൂരു

ഡല്‍ഹി ക്യാപിറ്റല്‍സ് - കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, ഏപ്രില്‍ 3, 7:30, വിശാഖപട്ടണം

ഗുജറാത്ത് ടൈറ്റന്‍സ് - പഞ്ചാബ് കിംഗ്സ്, ഏപ്രില്‍ 4, 7:30, അഹമ്മദാബാദ്

സണ്‍റൈസേഴ്സ് ഹൈദരാബാദ് - ചെന്നൈ സൂപ്പര്‍ കിങ്സ്, ഏപ്രില്‍ 5, 7:30, ഹൈദരാബാദ്

രാജസ്ഥാന്‍ റോയല്‍സ് - റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍, ഏപ്രില്‍ 6, 7:30, ജയ്പൂര്‍

മുംബൈ ഇന്ത്യന്‍സ് - ഡല്‍ഹി ക്യാപിറ്റല്‍സ്, ഏപ്രില്‍ 7, 3:30, മുംബൈ

ലക്നൗ സൂപ്പര്‍ ജയന്റ്സ് - ഗുജറാത്ത് ടൈറ്റന്‍സ്, ഏപ്രില്‍ 7, 7:30, ലക്നൗ