തന്നെ ഒഴിവാക്കിയതിലൂടെ സെലക്ടര്‍മാര്‍ക്ക് തെറ്റ് പറ്റിയെന്ന് അദ്ദേഹം തെളിയിച്ചു. ടീമില്‍ നിന്നൊഴിവാക്കിയശേഷം അദ്ദേഹം റണ്‍സടിച്ചു കൂട്ടിയത്, ടീമില്‍ നിന്ന് പുറത്തായാലും എങ്ങനെ തിരിച്ചെത്താമെന്ന് യുവ കളിക്കാര്‍ക്ക് കണ്ടു പഠിക്കാവുന്നതാണ്.

ദില്ലി: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര നാളെ തുടങ്ങാനിരിക്കെ ഇന്ത്യന്‍ സീനിയര്‍ താരം ചേതേശ്വര്‍ പൂജാരയെ പ്രശംസകൊണ്ട് മൂടി മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. മോശം ഫോമിനെത്തുടര്‍ന്ന് ഈ വര്‍ഷം ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റില്‍ നിന്ന് ടീമില്‍ നിന്നൊഴിവാക്കപ്പെട്ട പൂജാര കൗണ്ടി ചാമ്പ്യന്‍ഷിപ്പിലെയും ആഭ്യന്തര ക്രിക്കറ്റിലെയും മികച്ച പ്രകടനങ്ങളിലൂടെ സെലക്ടര്‍മാരെ മുട്ടുകുത്തിച്ച് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുകയായിരുന്നുവെന്ന് കൈഫ് പറഞ്ഞു.

തന്നെ ഒഴിവാക്കിയതിലൂടെ സെലക്ടര്‍മാര്‍ക്ക് തെറ്റ് പറ്റിയെന്ന് അദ്ദേഹം തെളിയിച്ചു. ടീമില്‍ നിന്നൊഴിവാക്കിയശേഷം അദ്ദേഹം റണ്‍സടിച്ചു കൂട്ടിയത്, ടീമില്‍ നിന്ന് പുറത്തായാലും എങ്ങനെ തിരിച്ചെത്താമെന്ന് യുവ കളിക്കാര്‍ക്ക് കണ്ടു പഠിക്കാവുന്നതാണ്. കൗണ്ടി ക്രിക്കറ്റില്‍ സെഞ്ചുറി അടിച്ചു കൂട്ടിയ അദ്ദേഹം 50 ഓവര്‍ മത്സരങ്ങളിലും തിളങ്ങി. ഇതോടെ അദ്ദേഹത്തെ സെലക്ടര്‍മാര്‍ക്ക് അവഗണിക്കാന്‍ പറ്റാതെയായി.

വീണ്ടും പരിക്ക്; ബംഗ്ലാദേശിന് എതിരായ ആദ്യ ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് അടുത്ത തലവേദന

തന്‍റെ പ്രകടനങ്ങള്‍ക്ക് കൊണ്ട് സെലക്ടര്‍മാരെ അദ്ദേഹം മുട്ടുകുത്തിക്കുകയായിരുന്നു. പേസിനെയും സ്പിന്നിനെയും തുണക്കുന്ന പിച്ചുകളില്‍ കളിക്കാന്‍ കഴിയുന്ന പൂജാരയെപ്പോലുള്ള ബാറ്റര്‍മാരെയും ഇന്ത്യന്‍ ടീമിന് വേണം. പ്രായവും ക്രിക്കറ്റുമായി ബന്ധമൊന്നുമില്ലെന്ന് അദ്ദേഹം വീണ്ടും തെളിയിക്കുകയാണ്. കാരണം ക്രിക്കറ്റില്‍ കഴിവിനാണ് പ്രാധാന്യം. ഇത് ഫുട്ബോളല്ല, അവിടെ നിങ്ങള്‍ക്ക് ഗ്രൗണ്ടിന്‍റെ അങ്ങേയറ്റം മുതല്‍ ഇങ്ങേയറ്റം വരെ നിരന്തരം ഓടേണ്ടതായി വരും.

വിമര്‍ശകര്‍ക്ക് മറുപടി നല്‍കാന്‍ ഒരുപിടി താരങ്ങള്‍; ബംഗ്ലാദേശിനെതിരായ സാധ്യതാ ഇലവന്‍

ക്രിക്കറ്റില്‍ പ്രായം കൂടുന്നത് അനുകൂല ഘടകമാണ്. കാരണം, അത്രയും പരിചയസമ്പത്ത് നിങ്ങള്‍ ആര്‍ജ്ജജിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യും. പൂജാരയും കോലിയും രോഹിത്തുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ കഴിവിനാണ് പ്രധാന്യം. നാലോ അഞ്ചോ ദിവസം കളിക്കുന്ന കളിയില്‍ കഴിവ് തന്നെയാണ് പ്രധാനമെന്നും കൈഫ് എന്‍ഡിടിവിയോട് പറഞ്ഞു. രോഹിത് ശര്‍മയുടെ അഭാവത്തില്‍ കെ എല്‍ രാഹുലാണ് ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. പൂജാരയാണ് വൈസ് ക്യാപ്റ്റന്‍.