Asianet News MalayalamAsianet News Malayalam

എന്റെ പിഴ, ഞാന്‍ ക്ഷമ ചോദിക്കുന്നു! ശ്രീലങ്കയ്‌ക്കെതിരായ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഷദാബ് ഖാന്‍

ആദ്യം ഷദാബ് ഖാന്‍ ക്യാച്ച് പാഴാക്കിയതിന് പിന്നാലെ മറ്റൊരു അവസരം ലഭിച്ചിരുന്നു. ഇത്തവണ ആസിഫ് അലിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 19-ാം ഓവറിന്റെ അവസാന പന്തിലാണ് ഇരുവരും കൂട്ടിയിടിക്കുന്നത്.

Shadab Khan says I take full responsibility of asia cup final loss
Author
First Published Sep 12, 2022, 3:58 PM IST

ദുബായ്: ഏഷ്യാ കപ്പ് ഫൈനില്‍ ശ്രീലങ്കയോടേറ്റ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത പാകിസ്ഥാന്‍ ഓള്‍റൗണ്ടര്‍ ഷദാബ് ഖാന്‍. ട്വിറ്ററിലാണ് ആരാധകരോട് ഷദാബ് ക്ഷമ ചോദിച്ചത്. അവസാന ഓവറുകളില്‍ രജപക്സയെ പുറത്താക്കാനുള്ള അവസരം പാകിസ്ഥാന്‍ താരങ്ങള്‍ക്കുണ്ടായിരുന്നു. ആദ്യം ഷദാബ് ഖാന്‍ ക്യാച്ച് പാഴാക്കുകയായിരുന്നു. പിന്നാലെ ആസിഫ് അലിയും ഷദാബും കൂട്ടിയിടിച്ച് മറ്റൊരു അവസരം പാഴാക്കി. ഫീല്‍ഡിംഗിലെ പോരായ്മ പാകിസ്ഥാന് വിനയായി.

ഇതോടെയാണ് തോല്‍വിയുടെ ഉത്തരവാദിത്തം ഷദാബ് ഏറ്റെടുത്തത്. ഷദാബിന്റെ ട്വീറ്റില്‍ പറയുന്നതിങ്ങനെ... ''ക്യാച്ചുകളാണ് ഒരു മത്സരം വിജയിപ്പിക്കുന്നത്. ഞാന്‍ ക്ഷമ ചോദിക്കുന്നു, തോല്‍വിയുടെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. നസീം ഷാ, ഹാരിസ് റൗഫ്, മുഹമ്മദ് നവാസ് എന്നിവര്‍ ഉള്‍പ്പെടുന്ന ബൗളിംഗ് അറ്റാക്ക് മികച്ചതായിരുന്നു. മുഹമ്മദ് റിസ്‌വാനും മികച്ച പ്രകടനം പുറത്തെടുത്തു.'' ഷദാബ് കുറിച്ചിട്ടു. കിരീടം നേടിയ ശ്രീലങ്കയെ അഭിനന്ദിക്കാനും ഷദാബ് മറന്നില്ല. ട്വീറ്റ് വായിക്കാം...

ആദ്യം ഷദാബ് ഖാന്‍ ക്യാച്ച് പാഴാക്കിയതിന് പിന്നാലെ മറ്റൊരു അവസരം ലഭിച്ചിരുന്നു. ഇത്തവണ ആസിഫ് അലിയുമായി കൂട്ടിയിടിക്കുകയായിരുന്നു. 19-ാം ഓവറിന്റെ അവസാന പന്തിലാണ് ഇരുവരും കൂട്ടിയിടിക്കുന്നത്. മുഹമ്മദ് ഹസ്നൈനിന്റെ ഓഫ് കട്ടര്‍ രജപക്സ ഡീപ്പ് മിഡ് വിക്കറ്റിലൂടെ സിക്സടിക്കാന്‍ ശ്രമിച്ചു. അന്തരീക്ഷത്തില്‍ ഉയര്‍ന്ന പന്ത് ആസിഫിന്റെ കൈകളിലേക്ക്. അദ്ദേഹത്തിന് കയ്യിലൊതുക്കാവുന്ന ക്യാച്ചായിരുന്നത്. എന്നാല്‍ ഷദാബ് വന്ന് കൂട്ടിയിടച്ചോടെ ആസിഫിന് നിയന്ത്രണം നഷ്ടമായി. പന്ത് ബൗണ്ടറി ലൈനിനപ്പുറത്താണ് വീണത്. ശ്രീലങ്കയ്ക്ക് കിട്ടിയത ആറ് റണ്‍സ്. ഇടിയില്‍ ഷദാബിന് പരിക്കേറ്റിരുന്നു. പിന്നീട് ഫിസിയോ വന്ന് പരിശോധിച്ച ശേഷമാണ് അദ്ദേഹത്തിന് കളിക്കാനായത്.

സഞ്ജു സാംസണ്‍ ടീമിലെത്തുമോ? ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും

പാകിസ്ഥാനെ 23 റണ്‍സിനാണ് തോല്‍പിച്ചാണ് ശ്രീലങ്ക ഏഷ്യാകപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. ഭാനുക രജപക്സയാണ് (41 പന്തില്‍ പുറത്താവാതെ 75) ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ഒരു ഘട്ടത്തില്‍ 58ന് അഞ്ച് എന്ന പരിതാപകരമായ നിലയിലായിരുന്നു ശ്രീലങ്ക.
 

Follow Us:
Download App:
  • android
  • ios