Asianet News MalayalamAsianet News Malayalam

അന്ന് ഞങ്ങളുടെ ദിവസമായിരുന്നില്ല; വനിത ടി20 ലോകകപ്പ് ഫൈനലിനെ കുറിച്ച് മനസ് തുറന്ന് ഷഫാലി വര്‍മ

ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ വേണ്ടത് ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു. ലോക്ക്ഡൗണ്‍ കാരണം പുറത്തുപോവാന്‍ കഴിയില്ല. എങ്കിലും ഹരിയാന ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് വര്‍ക്ക് ഔട്ട് ചെയ്യുന്നത്. ഷഫാലി കൂട്ടിച്ചേര്‍ത്തു.
 

Shafali Verma talking about Women  T20 World Cup Final
Author
Chandigarh, First Published Apr 7, 2020, 5:03 PM IST

ഛണ്ഡിഗഡ്: ഇക്കഴിഞ്ഞ വനിത ടി20 ഫൈനലിനെ കുറിച്ച് മനസ് തുറന്ന് ഇന്ത്യന്‍ കൗമാരതാരം ഷെഫാലി വര്‍മ. മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ ടൂര്‍ണമെന്റില്‍ ശ്രദ്ധേയമായ പ്രകടനമാണ് താരം പുറത്തെടുത്തത്. 32.60 ശരാശരിയില്‍ 163 റണ്‍സാണ് താരം അടിച്ചെടുത്തത്.

എന്നാല്‍ ഫൈനലില്‍ താരം നിരാശപ്പെടുത്തിയിരുന്നു. ആ ദിവസത്തെ കുറിച്ച് സംസാരിക്കുകയാണ് ഷഫാലി. പതിനാറുകാരി തുടര്‍ന്നു... ''ആ ദിവസം ഞങ്ങളുടേതായിരുന്നില്ല. ഒരു മത്സരത്തില്‍ ജയവും തോല്‍വിയുമുണ്ടാവും. ഞങ്ങള്‍ക്ക് വീണ്ടും അവസരങ്ങള്‍ വരും. സംഭവിച്ചുപോയത് ഒരിക്കലും മാറ്റാന്‍ കഴിയില്ല. ക്രീസിലിറങ്ങി കഴിയാവുന്ന അത്രേം റണ്‍സ് കണ്ടെത്താനായിരുന്നു എന്നോട് നിര്‍ദേശിച്ചത്. എന്നെ ഏല്‍പ്പിച്ച ജോലി വൃത്തിയായി ചെയ്യാന്‍ കഴിഞ്ഞുവെന്നാണ് തോന്നുന്നത്. ക്രിക്കറ്റ്  ലോകം പ്രകടനത്തെ അഭിനന്ദിക്കുന്നത് കാണുമ്പോള്‍ അഭിമാനം തോന്നും. എന്നാല്‍ ലോകകപ്പ് കൂടി ഉയര്‍ത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ അത് വലിയ കാര്യമായേനെ.''

ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ വേണ്ടത് ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു. ലോക്ക്ഡൗണ്‍ കാരണം പുറത്തുപോവാന്‍ കഴിയില്ല. എങ്കിലും ഹരിയാന ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ചാണ് വര്‍ക്ക് ഔട്ട് ചെയ്യുന്നത്. ഷഫാലി കൂട്ടിച്ചേര്‍ത്തു.

Follow Us:
Download App:
  • android
  • ios