പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ

ഹരാരേ: സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് പരിക്കേറ്റ വാഷിംഗ്ടണ്‍ സുന്ദറിന് പകരക്കാരനെ പ്രഖ്യാപിച്ച് ബിസിസിഐ. ഐപിഎല്ലില്‍ തിളങ്ങിയിട്ടുള്ള ഷഹ്‍ബാസ് അഹമ്മദ് പകരക്കാരനാകും എന്നാണ് ബിസിസിഐയുടെ അറിയിപ്പ്. ഐപിഎല്ലില്‍ 29 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഷഹബാദ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ താരമായിരുന്നു. ഐപിഎല്‍ കരിയറില്‍ 29 മത്സരങ്ങളില്‍ 279 റണ്‍സും 13 വിക്കറ്റും സമ്പാദ്യം. റോയല്‍ ലണ്ടന്‍ കപ്പില്‍ ഫീല്‍ഡിംഗിനിടെ ഇടത്തേ ഷോള്‍ഡറിന് പരിക്കേറ്റതാണ് സുന്ദറിന് തിരിച്ചടിയായത്.

വാഷിംഗ്‍ടണ്‍ സുന്ദർ ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിനും ചികില്‍സയ്ക്കുമായി പോകും എന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. 

Scroll to load tweet…

സിംബാബ്‌വെക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍(വൈസ് ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഷഹ്‍ബാസ് അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍, ആവേശ് ഖാന്‍, പ്രസിദ്ധ് ക‍ൃഷ്‌ണ, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍. 

സിംബാബ്‍വെ പര്യടനത്തിനെത്തിയ ഇന്ത്യൻ ടീം ഹരാരെയിൽ പരിശീലനം തുടങ്ങിയിട്ടുണ്ട്. പരിക്കിന്‍റെ നീണ്ട ഇടവേള കഴിഞ്ഞെത്തുന്ന കെ എൽ രാഹുൽ നയിക്കുന്ന സംഘത്തിൽ മലയാളിതാരം സഞ്ജു സാംസണുമുണ്ട്. വെറ്ററന്‍ ഓപ്പണർ ശിഖർ ധവാനാണ് വൈസ് ക്യാപ്റ്റന്‍. നേരത്തെ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരുന്ന ധവാനെ മാറ്റിയാണ് രാഹുലിനെ നായകനാക്കിയത്. ഹരാരേ സ്പോർട്സ് ക്ലബില്‍ 18, 20, 22 തീയതികളിലായാണ് മൂന്ന് ഏകദിനങ്ങള്‍. രാഹുല്‍ ദ്രാവിഡിന് വിശ്രമം നല്‍കിയതിനാല്‍ സിംബാബ്‌വെയില്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കുക ദേശീയ ക്രിക്കറ്റ് അക്കാഡമി തലവനും ബാറ്റിംഗ് ഇതിഹാസവുമായ വിവിഎസ് ലക്ഷ്‌മണാണ്.

സിംബാബ്‍വെ പര്യടനം: ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടി, സ്റ്റാർ യുവതാരം പുറത്ത്