Asianet News MalayalamAsianet News Malayalam

മകള്‍ ടിവികണ്ട് ആരതി ഉഴിയുന്നത് അനുകരിച്ചു; ടെലിവിഷന്‍ തല്ലിപൊളിച്ചെന്ന് അഫ്രിദീ

വീഡിയോ ട്വിറ്ററില്‍ വേഗത്തിലാണ് പ്രചരിക്കുന്നത്. പാകിസ്താന്റെ മതേതരത്വത്തിന്റെ യഥാര്‍ത്ഥ മുഖമെന്ന കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. 

Shahid Afridi smashed TV after daughter imitated arti
Author
Karachi, First Published Dec 31, 2019, 4:57 PM IST

കറാച്ചി:  ഇന്ത്യന്‍ ടെലിവിഷന്‍ സീരിയല്‍ കണ്ട് ആരതി ഉഴിയുന്നത് മകള്‍ അനുകരിച്ചതില്‍ ദേഷ്യം വന്ന് ടെലിവിഷന്‍ അടിച്ചു പൊട്ടിച്ചതായി പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രിദീ. അഫ്രിദീ മുന്‍പ് നല്‍കിയ അഭിമുഖത്തിലെ രംഗങ്ങളാണ് ഇപ്പോള്‍ വീണ്ടും സാമൂഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പാക് ചാനലിന് അഫ്രീദി നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. മകളുടെ പ്രവര്‍ത്തിയില്‍ രോഷം പ്രകടിപ്പിച്ച ശേഷം മകളുടെ മുന്നിലിരുന്ന് ടി.വി. കാണരുത് എന്നും ഒറ്റയ്ക്കിരിക്കുമ്പോള്‍ കണ്ടാല്‍ മതിയെന്ന് ഭാര്യയോട്  നിര്‍ദേശിക്കുകയും ചെയ്തതായി താരം പറയുന്നു. 

അഫ്രിദീ പറയുന്നത് ഇങ്ങനെ- '' ഒരു ദിവസം താന്‍ മുറിയില്‍ നിന്നും പുറത്തേക്ക് വരുമ്പോള്‍ മകള്‍ ടി വി കാണുകയായിരുന്നു. അതിലെ ആരതി ഉഴിയുന്ന രംഗം അനുകരിക്കുകയും ചെയ്യുന്നുണ്ട്. ഒരു ഇന്ത്യന്‍ പരമ്പരയിലെ രംഗമായിരുന്നു മകള്‍ ചെയ്തത്. ദേഷ്യമടക്കാന്‍ കഴിയാതെ അന്ന് ടെലിവിഷന്‍ തല്ലിപ്പൊട്ടിച്ചു. '' അഫ്രീദി പറയുന്നത് കേട്ട്  അവതാരകയും കാണികളും ചിരിക്കുകയും കയ്യടിക്കുകയും ചെയ്യുന്നുണ്ട്. 

വീഡിയോ ട്വിറ്ററില്‍ വേഗത്തിലാണ് പ്രചരിക്കുന്നത്. പാകിസ്താന്റെ മതേതരത്വത്തിന്റെ യഥാര്‍ത്ഥ മുഖമെന്ന കുറിപ്പോടെയാണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. പാകിസ്താന്‍ ക്രിക്കറ്റ് ടീമിലെ ഏക ഹിന്ദുവായിരുന്ന ഡാനിഷ് കനേരിയയ്ക്ക് സഹതാരങ്ങളായ മുസ്‌ളീം കളിക്കാരില്‍ നിന്നും വിവേചനം നേരിട്ടിരുന്നതായി നേരത്തേ മുന്‍ ഫാസ്റ്റ് ബൗളര്‍ ഷുഹൈബ് അക്തര്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 

ചില കളിക്കാര്‍ ഒപ്പമിരുന്ന് ആഹാരം കഴിക്കാന്‍ പോലും വിസമ്മതിച്ചിരുന്നു എന്നായിരുന്നു ആരോപണം.  കനേരിയ ഇക്കാര്യം പിന്നീട് ശരി വെയ്ക്കുകയും കളിക്കാരുടെ പേര് പിന്നീട് പുറത്തുവിടുമെന്നും പറഞ്ഞതോടെ വന്‍ വിവാദമാണ് ഉയര്‍ന്നത്.  എന്നാല്‍ ഇക്കാര്യം അക്തര്‍ പിന്നീട് തിരുത്തി. താന്‍ പറഞ്ഞതിലെ ചില കാര്യങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് വാര്‍ത്തയാക്കുകയായിരുന്നു അക്തര്‍ പിന്നീട് മലക്കം മറഞ്ഞിരുന്നു. 

Follow Us:
Download App:
  • android
  • ios