സിഡ്‍നി: തന്‍റെ തലമുറയിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍മാരെ തെരഞ്ഞെടുത്ത് ഓസീസ് സ്‍പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. മാസ്റ്റർ ബ്ലാസ്റ്റർ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെയും വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയുടെയും പേരാണ് വോണ്‍ പറയുന്നത്. 

'ഏത് സാഹചര്യത്തിലും കളിക്കാനാകുന്ന ബാറ്റ്സ്മാനെ തെരഞ്ഞെടുക്കണ്ടിവന്നാല്‍ സച്ചിനും ലാറക്കും ഇടയില്‍ നറുക്കിടേണ്ടിവരും. എങ്കിലും ഞാന്‍ സച്ചിനെ തെരഞ്ഞെടുക്കും. എന്നാല്‍ അവസാന ദിനം 400 റണ്‍സ് പിന്തുടരണമെങ്കില്‍ ലാറയെയാവും തെരഞ്ഞെടുക്കുക' എന്നും വോണ്‍ വ്യക്തമാക്കി. 

Read more: സച്ചിനെ ഓപ്പണറാക്കിയ ചരിത്ര തീരുമാനത്തിന് പിന്നില്‍; വെളിപ്പെടുത്തലുമായി അസ്ഹറുദ്ദീന്‍

ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയിലൂടെയാണ് വോണ്‍ ഇരുവരെയും തെരഞ്ഞെടുത്തത്. മറ്റ് ബാറ്റ്സ്മാന്‍മാർക്കെല്ലാം സച്ചിനും ലാറക്കും ശേഷമേ സ്ഥാനമുള്ളൂ എന്നും വോണ്‍ പറഞ്ഞു. 

കരിയറില്‍ 200 ടെസ്റ്റ് കളിച്ച സച്ചിന്‍ 53.78 ശരാശരിയില്‍ 15,921 റണ്‍സ് അടിച്ചുകൂട്ടി. അതേസമയം 463 ഏകദിനങ്ങളില്‍ 18,426 റണ്‍സും നേടി. ടെസ്റ്റില്‍ 131 മത്സരങ്ങള്‍ കളിച്ച ലാറ 11,953 റണ്‍സ് സ്വന്തമാക്കി. 299 ഏകദിനങ്ങളില്‍ 10,405 റണ്‍സും ലാറയുടെ പേരിലുണ്ട്. 

Read more: ടീം ഇന്ത്യ തലയുയർത്തിപ്പിടിച്ച ദിനം; പാകിസ്ഥാനെതിരായ ചരിത്രജയത്തിന് ഒന്‍പത് വയസ്