ഹര്‍ഭജന്റെ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ഇനിയും സഞ്ജുവിനെ തഴയരുതെന്നാണ് തരൂര്‍ പറയുന്നത്.

തിരുവനന്തപുരം: രാജസ്ഥാന്‍ റോയസല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ ടി20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് രംഗത്തെത്തിയിരുന്നു. മുംബൈ ഇന്ത്യന്‍സിനെതരെ സഞ്ജു മികച്ച പ്രകടനം നടത്തിയനതിന് പിന്നാലെയാണ് ഹര്‍ഭജന്‍ സഞ്ജുവിനെ പിന്തുണച്ച് രംഗത്തെത്തിയത്. മുംബൈക്കെതിരെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 28 പന്തില്‍ 38 റണ്‍സുമായി പുറത്താവാതെ നിന്നിരുന്നു. 

ബാറ്റിംഗ് പ്രകടനം മാത്രമല്ല, സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ കുറിച്ചും ഹര്‍ഭജന്‍ സംസാരിച്ചിരുന്നു. അദ്ദേഹം എക്സില്‍ സഞ്ജുവിനെ കുറിച്ച് പറഞ്ഞതിങ്ങനെ... ''വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ആര് വിക്കറ്റ് കീപ്പറാവണമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തന്നെ പാടില്ല. ടി20 ലോകകപ്പിനുള്ള ടീമില്‍ സഞ്ജു ഉണ്ടായിരിക്കണം. മാത്രമല്ല, ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനെന്ന നിലയിലേക്ക് സഞ്ജു വളരുകയും ചെയ്തു. രോഹിത്തിന് ശേഷം സഞ്ജു ഇന്ത്യയെ നയിക്കണം.'' ഹര്‍ഭജന്‍ കുറിച്ചിട്ടു. 

ഇപ്പോല്‍ ഹര്‍ഭജന്റെ ട്വീറ്റ് ഏറ്റെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ് എം പി ശശി തരൂര്‍. ഇനിയും സഞ്ജുവിനെ തഴയരുതെന്നാണ് തരൂര്‍ പറയുന്നത്. അദ്ദേഹം എക്‌സ് പോസ്റ്റ് ഇങ്ങനെയായിരന്നു. ''സഞ്ജുവിന്റേയും ജയ്‌സ്വാളിന്റെ കാര്യത്തില്‍ ഹര്‍ഭജന്‍ സിംഗ് പങ്കുവച്ച അഭിപ്രായത്തോടെ ഞാന്‍ യോജിക്കുന്നു. സഞ്ജുവിന് അര്‍ഹമായ അംഗീകാരം കിടുന്നില്ലെന്ന് ഞാന്‍ വര്‍ഷങ്ങളായി വാദിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഐപിഎല്‍ സീസണില്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുന്നു. ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അവനാണ്. എന്നിട്ടും അദ്ദേഹത്തെ കുറിച്ചുള്ള ചര്‍ച്ചകളൊന്നും തന്നെയില്ല. സഞ്ജുവിന് നീതി ലഭിക്കണം.'' തരൂര്‍ പറഞ്ഞു.

Scroll to load tweet…

മികച്ച ഫോമിലാണ് മലയാളി താരം സഞ്ജു സാംസണ്‍. നിലവില്‍ റണ്‍വേട്ടക്കാരില്‍ അഞ്ചാമനാണ് സഞ്ജു. എട്ട് മത്സരങ്ങളില്‍ 62.80 ശരാശരിയില്‍ 314 റണ്‍സുള്ള സഞ്ജു നിലവില്‍ അഞ്ചാമതാണ്. 152.43 സ്ട്രൈക്കറ്റ് റേറ്റും സഞ്ജുവിനുണ്ട്. ക്യാപ്റ്റനായും തിളങ്ങുന്ന സഞ്ജു വിക്കറ്റിന് പിന്നിലും തകര്‍പ്പന്‍ പ്രകടനമായിരുന്നു.