Asianet News MalayalamAsianet News Malayalam

സെലക്ടർമാരുടെ അവ​ഗണനക്കെതിരെ ആഞ്ഞടിച്ച് രഞ്ജി താരം

എനിക്ക് 34 വയസായി. എന്നാൽ 22-23 വയസുള്ള കളിക്കാരനെക്കാൾ മികച്ച പ്രകടനം ഞാൻ നടത്തുന്നുണ്ട്. എന്നിട്ടും പ്രായം 30 കടന്നതിന്റെ പേരിൽ എന്നെ സെലക്ടർമാർ അവ​ഗണിക്കുകയാണ്. 30 കടന്നാൽ നിങ്ങളെ ദേശീയ ടീമിലേക്ക് പരി​ഗണിക്കരുതെന്ന് ക്രിക്കറ്റിന്റെ ഒരു നിയമത്തിലും പറയുന്നില്ല.

Sheldon Jackson flays Indian Selectors for repeated India snub
Author
Mumbai, First Published Jun 2, 2021, 7:32 PM IST

മുംബൈ: ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് പരി​ഗണിക്കാതിരുന്ന സെലക്ടർമാരുടെ നടപടിക്കെതിരെ ആഞ്ഞടിച്ച് രഞ്ജി താരം ഷെൽഡൺ ജാക്സൺ. തുടർച്ചയായ രണ്ട രഞ്ജി സീസണുകളിൽ 800ലേറെ റൺസ് നേടിയിട്ടും പ്രായത്തിന്റെ പേരിൽ സെലക്ടർമാർ തന്നെ അവ​ഗണിക്കുകയാണെന്ന് 34കാരനായ സൗരാഷ്ട്ര താരം ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

എനിക്ക് 34 വയസായി. എന്നാൽ 22-23 വയസുള്ള കളിക്കാരനെക്കാൾ മികച്ച പ്രകടനം ഞാൻ നടത്തുന്നുണ്ട്. എന്നിട്ടും പ്രായം 30 കടന്നതിന്റെ പേരിൽ എന്നെ സെലക്ടർമാർ അവ​ഗണിക്കുകയാണ്. 30 കടന്നാൽ നിങ്ങളെ ദേശീയ ടീമിലേക്ക് പരി​ഗണിക്കരുതെന്ന് ക്രിക്കറ്റിന്റെ ഒരു നിയമത്തിലും പറയുന്നില്ല.ആരാണ് എന്റെ പ്രകടനം വിലയിരുത്തുന്നത്. എന്ത് കഴിവിന്റെ അടിസ്ഥാനത്തിലാണ് അവർ എന്നെ വിലയിരുത്തുന്നത് എന്ന് എനിക്കറിയില്ല.

രഞ്ജി ട്രോഫിയിൽ തുടർച്ചയായ സീസണുകളിൽ 800-900 റൺസ് നേടുന്നുണ്ട് എന്നതിന് അർത്ഥം നിങ്ങൾ ശാരീരികക്ഷമതയുള്ള കളിക്കാരനാണെന്നാണ്. അല്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും രഞ്ജി സീസണിൽ തുടർച്ചയായി മികവ് കാട്ടാനാവില്ല.

പലതവണ ഞാൻ കേട്ടിട്ടുണ്ട്. എനിക്ക് പ്രായം 30 കടനെന്ന് പറയുന്നത്. 30 കടന്നവരെ ടീമിലെടുക്കരുതെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത്. അങ്ങനെ ചെയ്യുന്നവർക്ക് അത് ചെയ്യാൻ എന്ത് യോ​ഗ്യതയാണുള്ളത്. പ്രക
നത്തിന്റെ അടിസ്ഥാനത്തിലാവണം, അല്ലാതെ പ്രായത്തിന്റെ അടിസ്ഥാനത്തിലാവരുത് ഒരു കളിക്കാരനെ വിലയിരുത്തേണ്ടത്. രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ തവണ 750 റൺസിലധികം സ്കോർ ചെയ്ത താരങ്ങളിലൊരാളാണ് ഞാനെന്ന് അടുത്തിടെ കണക്കുകൾ കണ്ടപ്പോഴാണ് മനസിലായത്.

രഞ്ജി ട്രോഫിയിൽ തുടർച്ചയായി തിളങ്ങുന്ന കളിക്കാർക്ക് ദേശീയ ടീമിൽ മതിയായ അവസരം നൽകണം. കാരണം, ലോകത്തെ ഏറ്റവും കടുപ്പമേറിയ ആഭ്യന്തര ടൂർണമെന്റുകളൊന്നാണ് രഞ്ജി ട്രോഫി. കാരണം ഓരോ ആഴ്ചയിലും ഓരോ തരത്തിലുള്ള പിച്ചുകളിലാണ് ബാറ്റ് ചെയ്യേണ്ടത്. ഓസ്ട്രേലിയയിലോ ഇം​ഗ്ലണ്ടിലോ പോയാൽ സീമിം​ഗ് ട്രാക്കായിരിക്കുമെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ഇവിടെ ഒരാഴ്ച തണുത്ത കാലാവസ്ഥയിലാണ് കളിക്കുന്നതെങ്കിൽ അടുത്ത ആഴ്ച വരണ്ട കാലാവസ്ഥിലാവും മത്സരം. അതുകൊണ്ടുതന്നെ രഞ്ജിയിലെ പ്രകടനം ഒരു കളിക്കാരന്റെ മികവിന്റെ അളവുകോലാണെന്നും ഷെൽഡൺ ജാക്സൺ പറഞ്ഞു.

സൗരാഷ്ട്രക്കായി കളിച്ചിരുന്ന ജാക്സൺ കഴിഞ്ഞ സീസണിൽ പുതുച്ചേരിക്ക് വേണ്ടിയാണ് കളിക്കാനിറങ്ങിയത്. 2018-2019 രഞ്ജി സീസണിൽ 854 റൺസടിച്ച ജാക്സൺ 2019-2020ൽ 809 റൺസടിച്ചു. കരിയറിൽ 76 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 49.42 ശരാശരിയിൽ 5634 റൺസാണ് ജാക്സന്റെ സമ്പാദ്യം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

Follow Us:
Download App:
  • android
  • ios