ആദ്യ പന്തില്‍ തന്നെ അപകടകാരിയായ ഫിലിപ്പ് സാള്‍ട്ടിനെ പുറത്താക്കുകയും ചെയ്തു. ഇംഗ്ലണ്ട് ടീമിലെ ടോപ് സ്‌കോററായ സാള്‍ട്ട് 55 റണ്‍സ് നേടിയിരുന്നു.

മുംബൈ: ഇംഗ്ലണ്ടിനെതിരെ നാലാം ടി20യില്‍ ഇന്ത്യ ഉപയോഗിച്ച കണ്‍ക്കഷന്‍ സബ്‌സ്റ്റിറ്റിയൂട്ടിനെ ചൊല്ലി വലിയ രീതിയിലുളള വിവാദങ്ങളുണ്ടായിരുന്നു. ബാറ്റിംഗിനിടെ ശിവം ദുബെയുടെ തലയ്ക്ക് പന്തുകൊണ്ടതിനെ തുടര്‍ന്ന് പകരക്കാരനായി ഹര്‍ഷിത് റാണ 11-ാം ഓവറിന് ശേഷം പന്തെറിയാനെത്തുകയായിരുന്നു. റാണ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ 15 റണ്‍സ് വിജയത്തില്‍ റാണ സുപ്രധാന പങ്കുവഹിച്ചെന്നും പറയാം. 

ഓള്‍റൗണ്ടറായ ദുബെയ്ക്ക് പകരം റാണ പന്തെറിയാനെത്തിയതാണ് പലരേയും ചൊടിപ്പിച്ചത്. മറ്റൊരു ഓള്‍റൗണ്ടറായ രമണ്‍ദീപ് സിംഗ് സ്‌ക്വാഡില്‍ ഉള്ളപ്പോഴാണ് പേസറായ റാണ വരുന്നത്. ദുബെയ്ക്ക് പകരം ഇറക്കേണ്ട ആളല്ലായിരുന്നു റാണ എന്നാണ് ഒരു പക്ഷം പറയുന്നത്. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ വിയോജിപ്പ് പ്രകടമാക്കുകയും ചെയ്തു. ''ദുബെയ്ക്ക് പകരം ഹര്‍ഷിത് പന്തെറിയാനേല്‍പ്പിച്ചത് ശരിയായ തീരുമാനമല്ല. അതിനോട് യോജിക്കാനാവില്ല. ദുബെ പന്തെറിയുന്നത് മെച്ചപ്പെടുത്തുകയോ, ഹര്‍ഷിത് ബാറ്റിംഗ് മെച്ചപ്പെടുത്തുകയോ ചെയ്താല്‍ മാത്രമെ ഇരുവരും സമമാവൂ.'' ബട്‌ലര്‍ വ്യക്തമാക്കി. ബട്‌ലറുടെ അഭിപ്രായത്തോട് നിരവധി പേര്‍ യോജിച്ചു.

തലയ്ക്ക് പന്തുകൊണ്ടതിനെ തുടര്‍ന്ന് പുറത്തുപോയ ദുബെ മുംബൈയില്‍ അഞ്ചാം ടി20ക്കായി തിരിച്ചെത്തി. ബാറ്റെടുത്തപ്പോള്‍ 13 പന്തില്‍ 30 റണ്‍സ് അടിച്ചെടുക്കുകയും ചെയ്തു താരം. പിന്നീട് രണ്ട് ഓവര്‍ അദ്ദേഹം എറിയുകയും ചെയ്തു. ആദ്യ പന്തില്‍ തന്നെ അപകടകാരിയായ ഫിലിപ്പ് സാള്‍ട്ടിനെ പുറത്താക്കുകയും ചെയ്തു. ഇംഗ്ലണ്ട് ടീമിലെ ടോപ് സ്‌കോററായ സാള്‍ട്ട് 55 റണ്‍സ് നേടിയിരുന്നു. ദുബെയുടെ സ്ലോവറില്‍ വിക്കറ്റ് കീപ്പര്‍ ധ്രുവ് ജുറലിന് ക്യാച്ച് നല്‍കിയാണ് സാള്‍ട്ട് മടങ്ങിയത്. പിന്നാലെ ജേക്കബ് ബേഥലിനെ ബൗള്‍ഡാക്കാനും ദുബെയ്ക്ക് സാധിച്ചു. 

രണ്ട് ഓവറില്‍ 11 റണ്‍സ് മാത്രാണ് താരം വിട്ടുകൊടുത്തത്. ബട്‌ലറുടെ വാക്കുകള്‍ക്കുള്ള മറുപടിയായിരുന്നു ഈ പ്രകടനം. സോഷ്യല്‍ മീഡിയയും ഇക്കാര്യം അടിവരയിടുന്നു. ചില പ്രതികരണങ്ങള്‍...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

150 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ നേടിയത്. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ 248 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 10.3 ഓവറില്‍ 97 റണ്‍സിന് എല്ലാവരും പുറത്തായി. മുൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് ഷമി, രണ്ട് വിക്കറ്റ് വീതം നേടിയ ശിവം ദുബെ, അഭിഷേക് ശര്‍മ, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 55 റണ്‍സ് നേടിയ ഫിലിപ്പ് സാള്‍ട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ അഭിഷേക് ശര്‍മയുടെ സെഞ്ചുറിയാണ് (54 പന്തില്‍ 135) കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. ജയത്തോടെ ഇന്ത്യ പരമ്പര 4-1ന് സ്വന്തമാക്കി.