Asianet News MalayalamAsianet News Malayalam

ടെസ്റ്റ് ക്രിക്കറ്റിനെ കൊല്ലാന്‍ ഗാംഗുലി കൂട്ടുനില്‍ക്കില്ല; ചതുര്‍ദിന ക്രിക്കറ്റിനെതിരെ വിമര്‍ശനവുമായി അക്തര്‍

ടെസ്റ്റ് ക്രിക്കറ്റിന്റെ ദൈര്‍ഘ്യം നാല് ദിവസമാക്കുന്ന കാര്യത്തില്‍ ബിസിസിയുടെ തീരുമാനമായിരിക്കും അവസാനത്തേതെന്ന് മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തര്‍.
 

shoaib akhtar on four day test and bcci decision
Author
Karachi, First Published Jan 6, 2020, 5:47 PM IST

കറാച്ചി: ടെസ്റ്റ് ക്രിക്കറ്റിന്റെ ദൈര്‍ഘ്യം നാല് ദിവസമാക്കുന്ന കാര്യത്തില്‍ ബിസിസിയുടെ തീരുമാനമായിരിക്കും അവസാനത്തേതെന്ന് മുന്‍ പാകിസ്ഥാന്‍ പേസര്‍ ഷൊയ്ബ് അക്തര്‍. ഐസിസിയുടെ ഭരണകാര്യങ്ങളില്‍ ബിസിസിഐയുടെ സ്വാധീനം വ്യക്കമാക്കുന്നതാണ് അക്തറിന്റെ അഭിപ്രായം. 

ഐസിസി എന്ത് തീരുമാനമെടുത്താലും അതിന്റെയെല്ലാം അവസാനവാക്ക് ബിസിസിഐ ആണെന്നാണ് അക്തര്‍ പറയുന്നത്. അദ്ദേഹം തുടര്‍ന്നു... ''നാല് ദിവസത്തെ ടെസ്റ്റ് ക്രിക്കറ്റെന്ന ഐസിസിയുടെ പദ്ധതി നടപ്പിലാക്കാന്‍ പോകുന്നില്ല. കാരണം തീരുമാനങ്ങളുടെയെല്ലാം അവസാനവാക്ക് ബിസിസിയുടെതാണ്. സൗരവ് ഗാംഗുലിയാണ് ബിസിസിഐ പ്രസിഡന്റ്. അദ്ദേഹം ബുദ്ധിമാനായ ക്രിക്കറ്ററാണ്. ടെസ്റ്റ് ക്രിക്കറ്റിന് തകര്‍ക്കുന്ന രീതിയിലുള്ളൊരു തീരുമാനം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടാവില്ല. 

ടെസ്റ്റ് ക്രിക്കറ്റിനെ കൊല്ലാന്‍ ഗാംഗുലി ഒരിക്കലും സമ്മതിക്കില്ല. ബിസിസിയോട് അഭിപ്രായം ചോദിക്കുമ്പോള്‍ ഗാംഗുലി ഉറപ്പായിട്ടും വേണ്ടെന്ന് പറയും. അതോടെ ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാവും. നാല് ദിവസത്തെ ക്രിക്കറ്റ് എന്ന ആശയത്തെ എതിര്‍ക്കുന്ന കൂടുതല്‍ പേര്‍ രംഗത്തുവരണം.'' അക്തര്‍ പറഞ്ഞുനിര്‍ത്തി.

Follow Us:
Download App:
  • android
  • ios