അനിശ്ചിതത്വത്തിന് അവസാനം! ഇംഗ്ലണ്ട് താരം ഷൊയ്ബ് ബഷീറിന് ഇന്ത്യന്‍ വിസ; യുവതാരം ടീമിനൊപ്പം ചേരും

ഹൈദരാബാദില്‍ വ്യാഴാഴ്ച്ച ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ആരംഭിക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പാണ് താരത്തിന് വിസ ലഭിക്കുന്നത്.

Shoaib Bashir gets indian visa and he will join with team

ദില്ലി: അനിശ്ചിതത്വത്തിനൊടുവില്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഷൊയ്ബ് ബഷീറിന് ഇന്ത്യന്‍ വിസ. പാകിസ്ഥാനി വംശജനായ താരത്തിന് നേരത്തെ വിസ അനുമതി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് താരം ഇംഗ്ലണ്ടിലേക്ക് തിരിക്കുകയും ചെയ്തു. സംഭവത്തില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് അതൃപ്തി പ്രകടമാക്കുകയും ചെയ്തു. എന്തായാലും അത്തരം അനിശ്ചിതങ്ങള്‍ക്കെല്ലാം അവസാനമായി. വിശാഖപ്പട്ടണത്ത് നടക്കുന്ന രണ്ടാം ടെസ്റ്റിന് ബഷീറിന്റെ സേവനം ലഭിക്കും.

ഹൈദരാബാദില്‍ വ്യാഴാഴ്ച്ച ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ആരംഭിക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പാണ് താരത്തിന് വിസ ലഭിക്കുന്നത്. ഈ ആഴ്ച്ച അവസാനത്തോടെ താരം ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. സംഭവത്തില്‍ യുകെ പ്രധാനമന്ത്രി ഋഷി സുനകിന്റെ ഓഫീസ് ഇടപ്പെട്ടതിന്റെ ഫലം കൂടിയാണ് ഇപ്പോള്‍ കണ്ടത്. ബ്രിട്ടീഷ് പൗരന്‍മാരുടെ വിസയുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ ഇന്ത്യ ന്യായമായി പരിഗണിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞിരുന്നു.

അബുദാബിയില്‍ നടന്ന ഇംഗ്ലണ്ടിന്റെ പ്രത്യേക ക്യാംപിലുണ്ടായിരുന്നു ബഷീര്‍. സഹതാരങ്ങള്‍ ഇന്ത്യയിലേക്ക് തിരിച്ചെങ്കിലും താരം വിസ പ്രശ്നങ്ങളില്‍ കുടുങ്ങി. പിന്നാലെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ സ്റ്റോക്‌സ് തുറന്നടിച്ചത്. ഏറെ അസ്വസ്ഥമാക്കുന്ന വാര്‍ത്തയാണിതെന്നാന്ന് സ്റ്റോക്സ് പറഞ്ഞത്. ഇംഗ്ലണ്ട് ക്യാപ്റ്റന്റെ വാക്കുകള്‍.. '''ഏറെ അസ്വസ്ഥനാക്കുന്ന വാര്‍ത്തയാണിത്. ഡിസംബര്‍ മധ്യേ നമ്മള്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചതാണ്. എന്നാലിപ്പോള്‍ ഷൊയൈബ് ബഷീര്‍ വിസ പ്രശ്നം നേരിടുന്നു. ഇംഗ്ലണ്ട് ടെസ്റ്റ് ടീമിനൊപ്പമുള്ള ആദ്യ അവസരത്തില്‍ തന്നെ ഒരു യുവതാരം ഈ ബുദ്ധിമുട്ട് നേരിടുന്നത് ക്യാപ്റ്റന്‍ എന്ന നിലയ്ക്ക് എന്നെ കൂടുതല്‍ അസ്വസ്തനാക്കുന്നു' എന്നും സ്റ്റോക്സ് പറഞ്ഞു.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുംം ഇക്കാര്യത്തില്‍ അഭിപ്രായം പറഞ്ഞിരുന്നു. നിര്‍ഭാഗ്യകരമെന്നാണ് രോഹിത് വ്യക്തമാക്കിയത്. രോഹിത് പറഞ്ഞതിങ്ങനെ... ''ഷൊയ്ബ് ബഷീറിന്റെ മടക്കം നിര്‍ഭാഗ്യകരമാണ്. സംഭവത്തില്‍ തീരുമാനമെടുക്കാന്‍ ഞാന്‍ വിസ ഓഫിസിലല്ല ഇരിക്കുന്നത്. അദ്ദേഹത്തിന് ഉടന്‍ വിസ ലഭിക്കുമെന്നാഅ് പ്രതീക്ഷ. ഒരിക്കല്‍ രാജ്യം ആസ്വദിക്കാന്‍ അദ്ദേഹത്തിന് കഴിയട്ടെ.'' രോഹിത് വ്യക്തമാക്കി.

മദ്യപിച്ച് ബോധംപോയി! മാക്‌സ്‌വെല്ലിന്റെ ചെവിക്ക് പിടിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ; താരത്തിന് കര്‍ശന നിയന്ത്രണം

Latest Videos
Follow Us:
Download App:
  • android
  • ios