ശ്രേയസിന് പരിക്കുണ്ടായിരുന്നില്ലെന്നും ഫിറ്റ്നെസ് പൂര്‍ണമായി വീണ്ടെടുത്തിരുന്നെന്നും കാണിച്ച് എന്‍സിഎ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

മുംബൈ: രഞ്ജി ട്രോഫി സെമി ഫൈനലില്‍ മുംബൈക്ക് വേണ്ടി കളിക്കാനെത്തി ശ്രേയസ് അയ്യര്‍. തമിഴ്നാടിനെതിരെ നടക്കുന്ന സെമിയില്‍ മുംബൈക്ക് വേണ്ടി ശ്രേയസ് കളിക്കുമെന്ന് ശ്രേയസ് നേരത്തെ അറിച്ചിരിന്നു. ഇന്ത്യന്‍ സീനിയര്‍ ടീമിലെയും എ ടീമിലെയും താരങ്ങള്‍ ദേശീയ ഡ്യൂട്ടിയിലോ പരിക്കിലോ അല്ലെങ്കില്‍ നിര്‍ബന്ധമായും ആഭ്യന്തര ക്രിക്കറ്റ് കളിച്ചിരിക്കണം എന്ന ബിസിസിഐ നിര്‍ദേശം നേരത്തെ ശ്രേയസ് ചെവികൊണ്ടിരുന്നില്ല. പുറംവേദന തുടരുന്നതിനാല്‍ രഞ്ജി ട്രോഫി ക്വാര്‍ട്ടറില്‍ കളിക്കാനാകില്ലെന്നാണ് ശ്രേയസ് മുംബൈ സെലക്ടര്‍മാരെ അറിയിച്ചത്. 

ശ്രേയസിന് പരിക്കുണ്ടായിരുന്നില്ലെന്നും ഫിറ്റ്നെസ് പൂര്‍ണമായി വീണ്ടെടുത്തിരുന്നെന്നും കാണിച്ച് എന്‍സിഎ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പിന്നാലെ ബിസിസിഐ താരത്തെ വാര്‍ഷിക കരാറില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. കരാര്‍ പട്ടിക പുറത്തുവരുന്നിന്റെ തൊട്ടുമുമ്പാണ് ശ്രേയസ് രഞ്ജി കളിക്കാമെന്നേറ്റത്. സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ശ്രേയസ് തിരിച്ചെത്തിയത്. പരിക്കാണെന്ന് പറഞ്ഞ് മുങ്ങിയ താരം ഒരിക്കല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലന ക്യാംപില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. എന്തായാലും തിരിച്ചെത്തിയത് ബിസിസിഐയുെ മനസ് തണുപ്പിക്കുമോ എന്ന് കണ്ടറിയാം.

അതേസമയം, മുംബൈക്കെതിരെ തമിഴ്‌നാട് 146ന് പുറത്തായി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ തമിഴ്‌നാടിനെ മൂന്ന് വിക്കറ്റ് നേടിയ തുഷാര്‍ ദേശ്പാണ്ഡെയാണ് തകര്‍ത്തത്. ഷാര്‍ദുല്‍ ഠാക്കൂര്‍, മുഷീര്‍ ഖാന്‍, തനുഷ് കൊട്യന്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. വിജയ് ശങ്കര്‍ (44), വാഷിംഗ്ടണ്‍ സുന്ദര്‍ (43) എന്നിവര്‍ക്ക് മാത്രമാണ് മുംബൈ നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. ബാബ ഇന്ദ്രജിത് (11), മുഹമ്മദ് (17), അജിത് റാം (15) എന്നിവര്‍ക്ക് മാത്രമാണ് തമിഴ്‌നാട് നിരയില്‍ രണ്ടക്കം കാണാനായത്. സായ് സുദര്‍ശന്‍ (0), നാരായണ്‍ ജഗദീഷന്‍ (4), പ്രദോഷ് പോള്‍ (8), സായ് കിഷോര്‍ (1) എന്നിവര്ക്ക് തിളങ്ങാന്‍ സാധിച്ചില്ല. മലയാളി പേസര്‍ സന്ദീപ് വാര്യര്‍ റണ്‍സൊന്നുമെടക്കാതെ പുറത്തായി.

ബിസിസിഐ കബളിപ്പിച്ച് രഞ്ജി കളിക്കാത്തത് മാത്രമല്ല! വേറെയും ഒപ്പിച്ചിട്ടുണ്ട് കിഷനും ശ്രേയസും; വൈറലായി വീഡിയോ

മറുപടി ബാറ്റിംഗില്‍ മോശം തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. ഒന്നാംദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ടിന് 45 എന്ന നിലയിലാണ് അവര്‍. ഓപ്പണര്‍മാരായ പൃഥ്വി ഷാ (5), ഭുപന്‍ ലാല്‍വാനി (15) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. മുഷീര്‍ ഖാന്‍ (24), മോഹിത് അവാസ്തി (1) എന്നിവര്‍ ക്രീസിലുണ്ട്. കുല്‍ദീപ് സെന്‍, സായ് കിഷോര്‍ എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്.