താരലേലത്തില്‍ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്‌സ് ശ്രേയസിനെ സ്വന്തമാക്കി.

മുംബൈ: ടീമില്‍ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഒന്നും നടത്താതിരുന്നതിനാലാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിട്ടതെന്ന് ശ്രേയസ് അയ്യര്‍. ടീമില്‍ നിലനിര്‍ത്തുന്ന താരങ്ങളെ പ്രഖ്യാപിക്കാന്‍ ഒരാഴ്ചമാത്രം ബാക്കി ഉള്ളപ്പോഴും കൊല്‍ക്കത്ത മാനേജ്‌മെന്റ് ഒന്നും അറിയിച്ചില്ല. ഇതോടെ കൊല്‍ക്കത്തയ്ക്ക് തന്നെ നിലനിര്‍ത്താന്‍ താല്‍പര്യമില്ലെന്ന് മനസ്സിലായെന്നും ലേലത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുക ആയിരുന്നുവെന്നും ശ്രേയസ് വ്യക്തമാക്കി. കൊല്‍ക്കത്തയെ ഐപിഎല്‍ ചാംമ്പ്യന്‍മാരാക്കിയതിന് തൊട്ടുപിന്നാലെയാണ് ശ്രേയസ് ടീം വിട്ടത്. 

താരലേലത്തില്‍ 26.75 കോടി രൂപയ്ക്ക് പഞ്ചാബ് കിംഗ്‌സ് ശ്രേയസിനെ സ്വന്തമാക്കി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ രണ്ടാമത്തെ താരമായ ശ്രേയസിനെ പഞ്ചാബ്, ടീമിന്റെ നായകനായി പ്രഖ്യാപിക്കുകയും ചെയ്തു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ നായകനായി റിഷഭ് പന്തിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫ്രാഞ്ചൈസി ഉടമ സഞ്ജീവ് ഗോയങ്കയാണ് പ്രഖ്യാപനം നടത്തിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായാണ് റിഷഭ് പന്ത് ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് ലക്നൗവിലെത്തിയത്. വാശിയേറിയ ലേലത്തിനൊടുവില്‍ 27 കോടി രൂപയാണ് ലഖ്നൗ പന്തിനായി മുടക്കിയത്. 2016 മുതല്‍ ഡല്‍ഹിക്കായി കളിച്ച റിഷഭ് പന്ത് 2021ലാണ് ഡല്‍ഹിയുടെ ക്യാപ്റ്റനായത്.

2.5 ഓവറില്‍ മത്സരം തീര്‍ത്ത് ഇന്ത്യ! തുടര്‍ച്ചയായ രണ്ടാം ജയം, അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പില്‍ ഒന്നാമത്

ആദ്യ മൂന്ന് സീസണിലും ടീമിനെ നയിച്ച കെ എല്‍ രാഹുല്‍ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോയതോടെയാണ് ലക്നൗ പുതിയ നായകനായി റിഷഭ് പന്തിനെ നിയമിക്കുന്നത്. ലേലത്തിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ നിക്കൊളാസ് പുരാനെ ലക്നൗ ടീമില്‍ നിലനിര്‍ത്തിയത് ക്യാപ്റ്റനാക്കാനാണെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പുരാന് പുറമെ രവി ബിഷ്ണോയ്, മായങ്ക് യാദവ്, ആയുഷ് ബദോനി, മൊഹ്സിന്‍ ഖാന്‍ എന്നിവരെയാണ് ലേലത്തിന് മുമ്പ് ലക്നൗ നിലനിര്‍ത്തിയ താരങ്ങള്‍.