ഐപിഎല്ലിലെ മികച്ച പ്രകടനവും ഏകദിനത്തിലെ സ്ഥിരതയും ശ്രേയസിന് കരുത്താകുന്നു. ടെസ്റ്റ്, ടി20 ടീമുകളിലേക്കും ശ്രേയസിനെ പരിഗണിക്കുമെന്നാണ് പ്രതീക്ഷ.

മുംബൈ: ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ശ്രേയസ് അയ്യരെത്തുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ ഫൈനലിലെത്തിച്ച പ്രകടനമടക്കം ശ്രേയസിന് കരുത്താകുമെന്നാണ് സൂചനകള്‍. ടെസ്റ്റിലും ട്വന്റി 20യിലും രോഹിത് ശര്‍മയ്ക്ക് പകരം നായകന്മാരായിക്കഴിഞ്ഞു. വിരമിക്കല്‍ പ്രഖ്യാപിക്കാത്ത ഏകദിന ഫോമാറ്റില്‍ ആരാകും രോഹിതിന് പിന്‍ഗാമിയി എത്തുകയെന്ന് ചര്‍ച്ചയിലാണ് ക്രിക്കറ്റ് ലോകം. ടെസ്റ്റ് ക്യാപ്റ്റനായ ഗില്‍ തന്നെ രോഹിതിന് ശേഷം ഏകദിന ടീമിനെ നയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെണ്ടെങ്കിലും ഐപിഎല്ലിന് ശേഷം യുവതാരം ശ്രയേസ് അയ്യരേയും ക്യാപ്റ്റന്‍സി റോളിലേക്ക് ആഇഇക പരിഗണിക്കുന്നുണ്ടെന്നാണ് സൂചനകള്‍.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഏകദിന ഫോര്‍മാറ്റില്‍ സ്ഥിരതയോടെ കളിക്കുന്ന താരമാശ് ശ്രേയസ്. ഏകദിന ലോകകപ്പിലും ചാംപ്യന്‍സ് ട്രോഫിയിലും മധ്യനിരയിലെ കരുത്തായിരുന്നു ശ്രേയസ്. ഒപ്പം ഐപിഎലില്‍ പഞ്ചാബിന്റെ ക്യാപ്റ്റനായി നടത്തിയ മിന്നും പ്രകടനവും ശ്രയസിന് നേട്ടമായെന്നാണ് റിപ്പോര്‍ട്ടുകള്‍. 2027ലെ ഏകദിന ലോകകപ്പ് കളിക്കുക എന്നതാണ് രോഹിത്തിന്റെ സ്വപ്നമെങ്കിലും അത് സാധ്യമാകുമോ എന്ന് വരും നാളുകളിലെ വ്യക്തമാവൂ. നിലവില്‍ ഏകദിന ടീമില്‍ മാത്രമാണ് ശ്രേയസ് കളിക്കുന്നതെങ്കിലും വൈകാതെ ടി20, ടെസ്റ്റ് ടീമിലും ശ്രേയസിനെ പരിഗണിക്കേണ്ടി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നേരത്തെ, ഇംഗ്ലണ്ടിലേക്കുള്ള ടെസ്റ്റ് ടീമില്‍ ശ്രേയസ് അയ്യരെ ഒഴിവാക്കിയത് ചര്‍ച്ചയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും മികച്ച ഫോം പുറത്തെടുത്ത ശ്രേയസ് ടീമിലെത്തുമെന്നാണ് ആരാധകര്‍ കരുതിയത്. എന്നാല്‍ മറിച്ചാണ് സംഭവിച്ചത്. ശ്രേയസിനെ എന്തുകൊണ്ട് ടീമിലെടുത്തില്ലെന്നതിനെ കുറിച്ച് സംസാരിക്കുകയാണിപ്പോള്‍ പരിശീകന്‍ ഗൗതം ഗംഭീര്‍. എല്ലാവരെയും ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നുമാണ് ഗംഭീര്‍ പറഞ്ഞത്.

അദ്ദേഹത്തിന്റെ വാക്കുകള്‍... ''മികച്ച പ്രകടനം പുറത്തെടുക്കുയാണെങ്കില്‍ ടീമില്‍ ആരേയും ഉള്‍പ്പെടുത്താം. നമുക്ക് 18 പേരെ മാത്രമേ തിരഞ്ഞെടുക്കാന്‍ കഴിയൂ. മികച്ച ഫോമിലുള്ളവര്‍ക്കും നന്നായി കളിക്കാന്‍ കഴിവുള്ളവരുമായ താരങ്ങള്‍ക്ക് അവസരം നല്‍കനാണ് ശ്രമിച്ചത്. അതുതന്നെയാണ് സംഭവിച്ചതും.'' ഗംഭീര്‍ മുംബൈയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ശ്രേയസിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ 'ഞാന്‍ സെലക്ടര്‍ അല്ല' എന്ന് ഗംഭീര്‍ മുന്‍പ് മറുപടി നല്‍കിയിരുന്നു.

YouTube video player