82 പന്തുകളില്‍ 12 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനും ഗില്ലിനായി. 52 റണ്‍സ് നേടിയതോടെയാണ് താരം നാഴികക്കല്ല് പിന്നിട്ടത്.
ഹരാരെ: ഏകദിനത്തില്‍ കന്നി സെഞ്ചുറി പൂര്‍ത്തിയാക്കി ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്‍. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ സിംബാബ്‌വെയ്‌ക്കെതിരായ മൂന്നാം ഏകദിനത്തിലാണ് ഗില്‍ സെഞ്ചുറി നേടിയത്. നേരത്തെ, വെസ്റ്റ് ഇന്‍ഡീസിനെതിരെ താരത്തിന് സെഞ്ചുറി നഷ്ടമായിരുന്നു. ഗില്‍ 98ല്‍ നില്‍ക്കെ മഴയെത്തുകയും ഇന്ത്യയുടെ ബാറ്റിംഗ് അവസാനിപ്പിക്കേണ്ടി വരികയുമാണ് ചെയ്തത്. എന്നാല്‍ ഇത്തവമ മൂന്നാമനായി ക്രീസിലെത്തിയ ഗില്‍ അവസരം ശരിക്കും മുതലാക്കി.
82 പന്തുകളില്‍ 12 ബൗണ്ടറികള്‍ അടങ്ങുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കാനും ഗില്ലിനായി. 52 റണ്‍സ് നേടിയതോടെയാണ് താരം നാഴികക്കല്ല് പിന്നിട്ടത്. മത്സരത്തിന് ഇറങ്ങും മുമ്പ് 948 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. അതേസമയം സെഞ്ചുറി പൂര്‍ത്തിയാക്കിയ ഗില്ലിനെ പ്രകീര്‍ത്തിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ട്വിറ്റിലാണ് താരത്തിന്റെ ക്ലാസിനെ പുകഴ്ത്തി പലരും രംഗത്തെത്തിയത്. ശോഭനമായ ഒരു കരിയറിന്റെ തുടക്കമാണിതെന്നാണ് പലരും പറയുന്നത്. ചില ട്വീറ്റുകള്‍ വായിക്കാം...
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മികച്ച നിലയിലാണ് ഇന്ത്യ. 46 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. ഗില്ലിന് (118) കൂട്ടായി അക്‌സര്‍ പട്ടേല്‍ (1) ക്രീസിലുണ്ട്. ഗില്ലിന് പുറമെ ശിഖര്‍ ധവാന്‍ (40), ഇഷാന്‍ കിഷന്‍ (50) മികച്ച പ്രകടനം പുറത്തെടുത്തു. കെ എല്‍ രാഹുല്‍ (30), ദീപക് ഹൂഡ (1), സഞ്ജു സാംസണ്‍ (15) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. രണ്ട് മനോഹരമായ സിക്‌സുകള്‍ നേടിയ ശേഷമാണ് സഞ്ജു മടങ്ങിയത്.
ടോസ് നേടിയ കെ എല്‍ രാഹുല്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. പേസര്‍മാരായ മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്ക് പകരം ദീപക് ചാഹറും ആവേശ് ഖാനും പ്ലേയിംഗ് ഇലവനിലെത്തി.
