അഫ്ഗാനിസ്ഥാനെതിരായ ഏകദിനത്തിൽ ശുഭ്മാൻ ഗിൽ പുതിയ റെക്കോർഡ് സ്വന്തമാക്കി. 62 ഇന്നിംഗ്‌സുകളിൽ നിന്ന് 3000 റൺസ് തികച്ച ഗിൽ, ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വേഗതയേറിയ താരമായി മാറി. ഈ നേട്ടത്തോടെ പാകിസ്ഥാൻ താരങ്ങളായ ഫഖർ സമാൻ, ഇമാം ഉൾ ഹഖ് എന്നിവരെ ഗിൽ മറികടന്നു.
ധരംശാല: ഏകദിനത്തില്‍ വേഗത്തില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. അഫ്ഗാനിസ്ഥാനെതിരായ ആദ്യ ഏകദിനത്തിലാണ് താരത്തെ തേടി നേട്ടമെത്തിയയത്. ധരംശാലയില്‍ നടന്ന മത്സരത്തില്‍ 66 പന്തില്‍ 84 റണ്‍സാണ് ഗില്‍ നേടിയത്. രണ്ട് സിക്‌സും 11 ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഗില്ലിന്റെ ഇന്നിംഗ്‌സ്. ഇക്കാര്യത്തില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയാണ് ഒന്നാമത്. എന്നാല്‍ പാകിസ്ഥാന്‍ താരങ്ങളായ ഫഖര്‍ സമാന്‍, ഇമാം ഉല്‍ ഹഖ് എന്നിവരെയെല്ലാം മറികടക്കാന്‍ ഗില്ലിന് സാധിച്ചു.
ആംല 57 ഇന്നിംഗ്‌സില്‍ നിന്നാണ് 3000 ക്ലെബിലെത്തിയത്. ഗില്ലിന് അദ്ദേഹത്തേക്കാള്‍ അഞ്ച് ഇന്നിംഗ്‌സുകള്‍ വേണ്ടി വന്നു. കൃത്യമായ പറഞ്ഞാല്‍ തന്റെ 62-ാം ഇന്നിംഗ്‌സില്‍. വെസ്റ്റ് ഇന്‍ഡീസ് താരം ഷായ് ഹോപ്പ് മൂന്നാം സ്ഥാനത്ത് 67 ഇന്നിംഗ്‌സിലാണ് താരം ഇത്രയും റണ്‍സെടുത്തത്. പാകിസ്ഥാന്‍ ഓപ്പണര്‍മാരായ ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ് എന്നിവര്‍ക്കൊപ്പം മൂന്നാം സ്ഥാനം പങ്കിടുകയാണ് ഹോപ്പ്. ഇരുവര്‍ക്കും 3000ത്തിലെത്താന്‍ 67 ഇന്നിംഗ്‌സുകള്‍ വേണ്ടി വന്നു.
അതേസമയം, അഫ്ഗാനിസ്ഥാനതെതിരെ ഇന്ത്യ ഏഴ് വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ധരംശാലയില്‍ കനത്ത മഴയെ തുടര്‍ന്ന് മത്സരം 25 ഓവറാക്കി ചുരുക്കിയിരുന്നു. 195 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 22.5 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു. ഭേദപ്പെട്ട തുടക്കമായിരുന്നു ഇന്ത്യക്ക്. ഗില്ലിനൊപ്പം 46 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി രോഹിത് ശര്‍മ (16) ആദ്യം മടങ്ങി. ആറാം ഓവറില്‍ റണ്ണൗട്ടാവുകയായിരുന്നു രോഹിത്. പിന്നീട് ഗില്‍ - ഇഷാന്‍ കിഷന്‍ (22 പന്തില്‍ 34) സഖ്യം 70 റണ്‍സ് കൂട്ടിചേര്‍ത്തു. റാഷിദ് ഖാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 13-ാം ഓവറില്‍ കിഷനെ ബൗള്‍ഡാക്കുകയായിരുന്നു താരം.
തുടര്‍ന്നെത്തിയ ശ്രേയസ് അയ്യര്‍ക്കാവട്ടെ (12) അവസരം മുതലാക്കാന്‍ സാധിച്ചില്ല. ഇതോടെ മൂന്നിന് 142 എന്ന നിലയിലായി ഇന്ത്യ. എന്നാല്‍ കെ എല്‍ രാഹുലിന്റെ (19 പന്തില്‍ പുറത്താവാതെ 39) ഇന്നിംഗ്‌സ് ഇന്ത്യയെ അനായാസ വിജയത്തിലേക്ക് നയിച്ചു. ഗില്ലിനൊപ്പം 53 ചേര്‍ക്കാന്‍ രാഹുലിന് സാധിച്ചു. മൂന്ന് സിക്‌സും നാല് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ഗില്‍ രണ്ട് സിക്‌സും 11 ഫോറും നേടി. നരത്തെ, റഹ്മാനുള്ള ഗുര്‍ബാസിന്റെ വെടിക്കെട്ട് (51 പന്തില്‍ 102) സെഞ്ചുറിയാണ് അഫ്ഗാനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി.

