ഇപ്പോള്‍ ഗില്ലുമായി ബന്ധപ്പെട്ട മറ്റൊരു ചിത്രമാണ് വൈറലാകുന്നത്. യുവേഫ ചാംപ്യന്‍സ് ലീഗ് നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാളണ്ടുമൊത്തുള്ള ചിത്രമാണത്.
മാഞ്ചസ്റ്റര്‍: ഇന്ത്യന്‍ യുവക്രിക്കറ്റര്‍ ശുഭ്മാന്‍ ഗില്‍ കടുത്ത ലിയോണല്‍ മെസി ആരാധകനാണെന്നുള്ളത് പരസ്യമാണ്. ഫുട്‌ബോള്‍ പിന്തുടരാറുള്ള ഗില്‍ മെസിക്ക് കീഴില്‍ അര്‍ജന്റീന ലോകകപ്പ് നേടിയപ്പോള്‍ പങ്കുവച്ച ഫോട്ടോ വൈറലായിരുന്നു. അടുത്തിടെ മാഞ്ചസ്റ്റര്‍ സിറ്റി - മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്എ കപ്പ് ഫൈനല്‍ കാണാന്‍ ഗില്ലും വെംബ്ലിയിലുണ്ടായിരുന്നു.
ഇപ്പോള്‍ ഗില്ലുമായി ബന്ധപ്പെട്ട മറ്റൊരു ചിത്രമാണ് വൈറലാകുന്നത്. യുവേഫ ചാംപ്യന്‍സ് ലീഗ് നേടിയ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്‌ട്രൈക്കര്‍ എര്‍ലിംഗ് ഹാളണ്ടുമൊത്തുള്ള ചിത്രമാണത്. ഹാളണ്ട് മാത്രമല്ല, മധ്യനിര താരം കെവിന്‍ ഡി ബ്രൂയ്‌നും ഗില്ലിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുണ്ട്.
ഗില്ലിന്റെ പോസ്റ്റിന് പിന്നാലെ ട്രോളുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആരാധകനായ യുവരാജും എഫ്എ കപ്പ് ഫൈനലിനുണ്ടായിരുന്നു. ഗില്ലിന്റെ പോസ്റ്റിന് താഴെ യുവരാജ് നല്‍കിയ കമന്റാണ് ആരാധകരെ ചിരിപ്പിക്കുന്നത്. 'നീ പിഎസ്ജി ആരാധകനായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്.' എന്ന് യുവരാജ് കമന്റിട്ടു. ഗില്ലിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കാണാം...

മെസി അവസാനം കളിച്ചത് പിഎസ്ജിക്ക് വേണ്ടിയായിരുന്നു. ബാഴ്‌സലോണയില്‍ നിന്ന് മെസി പാരീസിലെത്തിയപ്പോള്‍ ഗില്‍ പിഎസ്ജിയുടെ ആരാധകാനായി മാറിയെന്ന് ട്രോളോടെ പറയുകയാണ് യുവരാജ്. മാത്രമല്ല മെസി പോകുന്നിടത്തെല്ലാം ആരാധരും പോവുമെന്ന ധ്വനിയും കമന്റിലുണ്ട്.
എല്ലാം നേടി, എനിക്കിനി ഒന്നും വേണ്ട! എട്ടാം ബലോണ്‍ ഡി ഓര്‍ പുരസ്‌കാരത്തെ കുറിച്ച് താഴ്മയോടെ മെസി
ഇപ്പോഴത്തെ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള മുമ്പ് മെസിയുടെ ആദ്യ ക്ലബായ ബാഴ്‌സലോണയേയും പരിശീലിപ്പിച്ചിട്ടുണ്ട്. മെസിയെ വളര്‍ത്തുന്നതില്‍ പെപ്പിന് വലിയ പങ്കുമുണ്ട്. മെസി ആരാധകര്‍ക്കാവട്ടെ പെപ്പിനോട് ഒരു പ്രത്യേക ഇഷ്ടവുമുണ്ട്. ഇതെല്ലാം നോക്കിയാണ് യുവരാജ് ട്രോളിയതെന്നാണ് ആരാധകരും പറയുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരം സൂര്യകുമാര്‍ യാദവും യുവരാജിന് മറുപടി അയച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

