ദില്ലി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ അമ്മാവനും മകനും   കൊല്ലപ്പെട്ട സംഭവത്തിൽ, കേസന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ആഗസ്റ്റ് 19 നാണ് മോഷ്ടാക്കൾ റെയ്‌നയുടെ അച്ഛന്റെ സഹോദരിയുടെ കുടുംബത്തെ ആക്രമിച്ചത്. പഞ്ചാബിലെ പത്താൻകോട്ടിലായിരുന്നു സംഭവം.

ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മാവൻ അശോക് കുമാർ ആഗസ്റ്റ് 20 നും മകൻ ഇന്നലെയുമാണ് മരിച്ചത്. അശോക് കുമാറിന്റെ ഭാര്യയും ഒരു മകനും ഗുരുതരാവസ്ഥയിലാണ്. ആക്രമണം നടന്ന് പത്ത് ദിവസത്തോളം സംഭവത്തിൽ പ്രത്യക്ഷ പ്രതികരണം നടത്താതിരുന്ന റെയ്‌ന ഇന്ന് ട്വിറ്ററിൽ കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.