ബാറ്റില്‍ തട്ടി പിച്ചില്‍ കുത്തിയ പന്ത് സ്റ്റംപിന് മുകളിലേക്ക് പോയപ്പോള്‍ പന്ത് സ്റ്റംപില്‍ കൊള്ളാതിരിക്കാനായി ധന‍്ജയ ബാറ്റുകൊണ്ട് തട്ടിയകറ്റാന്‍ ശ്രമിച്ചു.
ഗോള്‍: ക്രിക്കറ്റില്‍ ഹിറ്റ് വിക്കറ്റിലൂടെ(hit wkt) ബാറ്റര്‍ പുറത്താവുന്നത് അത്ര അപൂര്‍വമല്ല. എന്നാല്‍ ബൗള്‍ഡാവാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ബാറ്റുകകൊണ്ട് ബെയില്‍സിളക്കി ബാറ്റര്‍ പുറത്താവുന്നത് അധികമാരും കണ്ടിട്ടുണ്ടാവില്ല. വെസ്റ്റ് ഇന്‍ഡീസ്-ശ്രീലങ്ക(Sri Lanka vs West Indies) ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയായിരുന്നു ശ്രീലങ്കന്‍ ബാറ്റര്‍ ധനഞ്ജയ ഡിസില്‍വ(Dhananjaya de Silva) അപൂര്‍വമായ രീതിയില്‍ പുറത്തായത്.
ഗോളില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ ശ്രീലങ്കയുടെ ആദ്യ ഇന്നിംഗ്സില്‍ 92-ാം ഓവറിലായിരുന്നു നാടകീയമായ പുറത്താകല്‍. 95 പന്തില്‍ 61 റണ്‍സുമായി ശ്രീലങ്കയുടെ നടുവൊടിയാതെ കാത്ത ധനഞ്ജയ ഡിസില്‍വ ഷാനൊണ്‍ ഗബ്രിയേലിന്‍റെ(Shannon Gabriel) കുത്തി ഉയര്‍ന്ന പന്ത് പ്രതിരോധിച്ചു. ബാറ്റില്‍ തട്ടി പിച്ചില്‍ കുത്തിയ പന്ത് സ്റ്റംപിന് മുകളിലേക്ക് പോയപ്പോള്‍ പന്ത് സ്റ്റംപില്‍ കൊള്ളാതിരിക്കാനായി ധന‍്ജയ ബാറ്റുകൊണ്ട് തട്ടിയകറ്റാന്‍ ശ്രമിച്ചു.
എന്നാല്‍ ഇതിനിടെ ബാറ്റുകൊണ്ട് ബെയ്ല്‍സിളകി. ഇതോടെ ധനഞ്ജയ ഹിറ്റ് വിക്കറ്റായി പുറത്താവുകയും ചെയ്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലങ്ക ക്യാപ്റ്റന്‍ കരുണരത്നെയും സെഞ്ചുറിയുടെയും(147), പാതും നിസങ്ക(56), ധനഞ്ജയ ഡിസില്‍വ(61), ദിനേശ് ചണ്ഡിമല്‍(45) എന്നിവരുടെ മികച്ച ബാറ്റിംഗിലൂടെയും ഒന്നാം ഇന്നിംഗ്സില്‍ 386 റണ്‍സെടുത്തു. വിന്‍ഡീസിനായി റോസ്റ്റണ്‍ ചേസ് 83 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ജോമല്‍ വാറിക്കാന്‍ മൂന്നും ഷാനോണ്‍ ഗബ്രിയേല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗ് തുടങ്ങിയ വിന്‍ഡീസ് രണ്ടാം ദിനം 86-5 എന്ന നിലയില്‍ ബാറ്റിംഗ് തകര്‍ച്ചയെ നേരിടുകയാണ്. 41 റണ്‍സെടുത്ത ക്യാപ്റ്റന്‍ ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റാണ് വിന്‍ഡീസിന്‍റെ ടോപ് സ്കോറര്‍. ലങ്കക്കായി പ്രവീണ്‍ ജയവിക്രമയും രമേഷ് മെന്‍ഡിസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
