ഇന്ത്യക്കായി ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരം കൂടിയാണ് മന്ദാന. 211 ഇന്നിംഗ്സുകളില്‍ മിതാലി രാജ് ഏഴ് സെഞ്ചുറികള്‍ നേടിയപ്പോള്‍ വെറും 91 ഇന്നിംഗ്സുകളില്‍ മന്ദാനയുടെ പേരില്‍ ഒമ്പത് സെഞ്ചുറികളുണ്ട്.
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ സമ്പൂര്‍ണ തോല്‍വി വഴങ്ങിയെങ്കിലും വനിതാ ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ ലോക റെക്കോര്‍ഡിട്ട് ഇന്ത്യയുടെ സ്മൃതി മന്ദാന. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയതോടെ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികള്‍ നേടുന്ന വനിതാ താരമെന്ന റെക്കോര്‍ഡാണ് സ്മൃതി സ്വന്തമാക്കിയത്.
ഒരു വര്‍ഷം മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുള്ള ഓസ്ട്രേലിയന്‍ താരം ബെലിന്‍ഡ ക്ലാര്‍ക്ക്, ന്യൂസിലന്‍ഡിന്‍റെ സോഫി ഡിവൈന്‍, ആമി സാറ്റര്‍വൈറ്റ്, ഓസ്ട്രേലിയയുടെ മെഗ് ലാനിങ്, ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ഡ്, പാകിസ്ഥാന്‍ഖെ സിദാറ അമീന്‍ എന്നിവരുടെ റെക്കോര്‍ഡാണ് മന്ദാന ഓസ്ട്രേലിയക്കെതിരായ സെഞ്ചുറിയിലൂടെ തിരുത്തിയെഴുതിയത്.
രഹാനെ-പൃഥ്വി ഷാ വെടിക്കെട്ടില്‍ മുംബൈ അടിച്ചെടുത്തത് വെറും ജയമല്ല, ലോക റെക്കോര്‍ഡ് വിജയം
ഏകദിനങ്ങളില്‍ സ്മൃതി ഈ വര്‍ഷം നേടുന്ന നാലാമത്തെ സെഞ്ചുറിയാണിത്. ഈ വര്‍ഷം ജൂണില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ നേടിയ മന്ദാന ഒക്ടോബറില്‍ ന്യൂസിലന്‍ഡിനെതിരെയും സെഞ്ചുറി നേടിയിരുന്നു. കരിയറിലെ ഒമ്പതാം ഏകദിന സെഞ്ചുറിയാണ് ഇന്നലെ ഓസ്ട്രേലിയക്കെതിരെ മന്ദാന അടിച്ചെടുത്തത്.
ഇന്ത്യക്കായി ഏകദിനങ്ങളില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരം കൂടിയാണ് മന്ദാന. 211 ഇന്നിംഗ്സുകളില്‍ മിതാലി രാജ് ഏഴ് സെഞ്ചുറികള്‍ നേടിയപ്പോള്‍ വെറും 91 ഇന്നിംഗ്സുകളില്‍ മന്ദാനയുടെ പേരില്‍ ഒമ്പത് സെഞ്ചുറികളുണ്ട്. ഇന്ത്യൻ വനിതാ ക്രിക്കറ്റില്‍ റണ്‍ചേസില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികളും മന്ദാനയുടെ പേരിലാണ്. നാലു സെഞ്ചുറികളാണ് റണ്‍സ് പിന്തുടരുമ്പോള്‍ മന്ദാന അടിച്ചെടുത്തത്.
2013ല്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഇന്ത്യക്കായി ഏകദിന അരങ്ങേറ്റം കുറിച്ച മന്ദാന 2016ല്‍ ഓസ്ട്രേലിയക്കെതിരെ ആണ് ആദ്യ ഏകദിന സെഞ്ചുറി നേടുന്നത്. 2024ല്‍ കളിച്ച 10 ഏകദിനങ്ങളില്‍ നാലു സെഞ്ചുറി അടക്കം 599 റൺസാണ് മന്ദാന അടിച്ചെടുത്തത്.
