Asianet News MalayalamAsianet News Malayalam

WBBL|ബിഗ് ബാഷില്‍ സ്മൃതി മന്ഥാനയ്ക്ക് വെടിക്കെട്ട് സെഞ്ചുറി, ചരിത്രനേട്ടം

മറ്റൊരു ഇന്ത്യന്‍ താരമായ ഹര്‍മന്‍പ്രീത് കൗറിന്‍റെ അര്‍ധസെഞ്ചുറി മികവില്‍(55 പന്തില്‍ 81*)ആദ്യം ബാറ്റ് ചെയ്ത റനെഗഡ്സ് നാലു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തപ്പോള്‍ സിഡ്നി തണ്ടേഴ്സിന് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.

Smriti Mandhana creates record, becomes 1st Indian batter to score century in WBBL
Author
sydneyമറ്റൊരു ഇന്ത്യന്‍ താരമായ ഹര്‍മന്‍പ്രീത് കൗറിന്‍റെ(Harmanpreet Kaur) അര്‍ധസെഞ്ചുറി മികവില്‍(55 പന്തില്‍ 81*)ആദ്യം ബാറ്റ് ചെയ്ത റനെഗഡ്സ് നാലു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തപ്പോള്‍ സിഡ്നി തണ്ടേഴ്സിന് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു., First Published Nov 17, 2021, 6:59 PM IST

മെല്‍ബണ്‍: ഓസ്ട്രേലിയയിലെ വനിതാ ബിഗ് ബാഷ് ടി20 ലീഗില്‍(WBBL) വെടിക്കെട്ട് സെഞ്ചുറിയുമായി റെക്കോര്‍ഡിട്ട് ഇന്ത്യന്‍ ഓപ്പണര്‍ സ്മൃതി മന്ഥാന(Smriti Mandhana). മെല്‍ബണ്‍ റെനഗഡ്സിനെതിരെ(Melbourne Renegades) 84 പന്തില്‍ 114 റണ്‍സടിച്ച് ബിഗ് ബാഷില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടം സ്വന്തമാക്കിയെങ്കിലും സ്മൃതി മന്ഥാനക്ക് തന്‍റെ ടീമായ സിഡ്നി തണ്ടേഴ്സിനെ(Sydney Thunder) വിജയത്തിലെത്തിക്കാനായില്ലെന്നത് നിരാശയായി.

മറ്റൊരു ഇന്ത്യന്‍ താരമായ ഹര്‍മന്‍പ്രീത് കൗറിന്‍റെ(Harmanpreet Kaur) അര്‍ധസെഞ്ചുറി മികവില്‍(55 പന്തില്‍ 81*)ആദ്യം ബാറ്റ് ചെയ്ത റനെഗഡ്സ് നാലു വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുത്തപ്പോള്‍ സിഡ്നി തണ്ടേഴ്സിന് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഹര്‍മന്‍പ്രീത് കൗര്‍ എറിഞ്ഞ അവസാന ഓവറില്‍ 13 റണ്‍സും അവസാന പന്തില്‍ ആറ് റണ്‍സുമായിരുന്നു തണ്ടേഴ്സിന് ജയത്തിനായി വേണ്ടിയരുന്നത്. എന്നാല്‍ കൗറിന്‍റെ അവസാന പന്തില്‍ ഒരു റണ്ണെടുക്കാനെ മന്ഥാനക്ക് കഴിഞ്ഞുള്ളു. 64 പന്തില്‍ 14 ഫോറും മൂന്ന് സിക്സും പറത്തിയാണ് മന്ഥാന 114 റണ്‍സുമായി പുറത്താവാതെ നിന്നത്.

Smriti Mandhana creates record, becomes 1st Indian batter to score century in WBBL

ടീമിനെ ജയത്തിലേക്ക് നയിക്കാനായില്ലെങ്കിലും സെഞ്ചുറി പ്രകടനത്തോടെ ഒരുപിടി റെക്കോര്‍ഡുകളും സ്മൃതി അടിച്ചെടുത്തു. മിതാലി രാജിനുശേഷം ടി20 ക്രിക്കറ്റില്‍ രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററാണ് സ്മൃതി മന്ഥാന. ഓസ്ട്രേലിയന്‍ താരം എല്‍സി പെറിക്കുശേഷം മൂന്ന് ഫോര്‍മാറ്റിലും സെഞ്ചുറി നേടുന്ന ആദ്യ ബാറ്ററെന്ന നേട്ടവും സ്മൃതി സ്വന്തമാക്കി. വനിതാ ബിഗ് ബാഷിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറും സ്മൃതി ഇന്ന് സ്വന്തമാക്കി.

ആദ്യ അര്‍ധസെഞ്ചുറിയിലേക്ക് 33 പന്തുകളെടുത്ത സ്മൃതി 24 പന്തുകള്‍ കൂടി കളിച്ച് രണ്ടാമത്തെ അര്‍ധസെഞ്ചുറിയു
സെഞ്ചുറിയിലെത്തി. അവസാന അഞ്ചോവറില്‍ 63 റണ്‍സായിരുന്നു തണ്ടേഴ്സിന് ജയിക്കാന്‍ വേണ്ടിയിരുന്നത്. സ്മൃതി തകര്‍ത്തടിച്ചെങ്കിലും മറുവശത്ത് താഹില വില്‍സണ്(39 പന്തില്‍ 38) അതിവേഗം സ്കോര്‍ ചെയ്യാനാവാതിരുന്നത് സിഡ്നി തണ്ടേഴ്സിന്‍റെ തോല്‍വിയില്‍ നിര്‍ണായകമായി. ആദ്യം ബാറ്റ് ചെയ്ത റെനഗഡ്സ് ഇന്ത്യന്‍ താരം ഹര്‍മന്‍പ്രീത് കൗര്‍( 55 പന്തില്‍ 81*), ഈവലിന്‍ ജോണ്‍സ്(33 പന്തില്‍ 42) ജെസ് ഡഫിന്‍(22 പന്തില്‍ 33) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് മികച്ച സ്കോര്‍ കുറിച്ചത്.

Follow Us:
Download App:
  • android
  • ios