മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് തിരിച്ചടിയായി സൂപ്പര്‍ താരം സ്മൃതി മന്ഥാനയുടെ പരിക്ക്. കാല്‍പ്പാദത്തിന് പരിക്കേറ്റ മന്ഥാന ഏകദിന പരമ്പരയില്‍ കളിക്കില്ല. പരിശീലനത്തിനിടെയാണ് മന്ഥാനയുടെ കാല്‍പ്പാദത്തിന് പരിക്കേറ്റത്.

മന്ഥാനയുടെ പകരക്കാരിയെ ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പൂജ വസ്ട്രാക്കര്‍ സ്മൃതിക്ക് പകരം ടീമിലെത്തുമെന്നാണ് സൂചന. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയില്‍ മന്ഥാനയ്ക്ക് തിളങ്ങാനായിരുന്നില്ല. നാല് ഇന്നിംഗ്സുകളില്‍ നിന്ന് 46 രണ്‍സ് മാത്രമാണ് മന്ഥാനക്ക് നേടാനായത്.

ബുധനാഴ്ച തുടങ്ങുന്ന ഏകദിന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണുള്ളത്. ആദ്യ മത്സരം വഡോദരയിലാണ് നടക്കുക നേരത്തെ ടി20 പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു.