Asianet News MalayalamAsianet News Malayalam

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയാവാന്‍ ഗാംഗുലിയുടെ സഹോദരന്‍

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബംഗാളിനായി 59 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സ്നേഹാശിഷ് ഗാംഗുലി 39.59 ശരാശരിയില്‍ 2534 റണ്‍സടിച്ചിട്ടുണ്ട്

Snehasish Ganguly set to become CAB secretary
Author
Kolkata, First Published Jan 10, 2020, 5:42 PM IST

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ മൂത്ത സഹോദരന്‍ സ്നേഹാശിഷ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയാവുമെന്ന് സൂചന. ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് സൗരവ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞിരുന്നു.

ഈ സ്ഥാനത്തേക്ക് നിലവിലെ സെക്രട്ടറിയും മുന്‍ ബിസിസിഐ പ്രസി‍ഡന്റ് ജഗ്മോഹന്‍ ഡാല്‍മിയയുടെ മകനുമായ അവിഷേക് ഡാല്‍മിയ വരുമെന്നും അവിഷേകിന്റെ സ്ഥാനം സ്നേഹാശിഷ് ഏറ്റെടുക്കുമെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ബംഗാളിനായി 59 മത്സരങ്ങള്‍ കളിച്ചിട്ടുള്ള സ്നേഹാശിഷ് ഗാംഗുലി 39.59 ശരാശരിയില്‍ 2534 റണ്‍സടിച്ചിട്ടുണ്ട്.

ലിസ്റ്റ് എ മത്സരങ്ങളില്‍ 18 കളികളില്‍ 18.33 റണ്‍സ് ശരാശരിയില്‍ 275 റണ്‍സാണ് സ്നേഹാശിഷിന്റെ നേട്ടം. 2015ല്‍ ജഗ്‌മോഹന്‍ ഡാല്‍മിയയുടെ നിര്യാണത്തെത്തുടര്‍ന്നാണ് അവിഷേക് ഡാല്‍മിയ ക്രിക്കറ്റ് ഭരണരംഗത്ത് എത്തിയത്. ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായിരുന്ന കാലയളവില്‍ അവിഷേകായിരുന്നു സെക്രട്ടറി.

Follow Us:
Download App:
  • android
  • ios