രോഹിതിന്‍റെ നായക മികവിനെ വാഴ്ത്തി സോഷ്യൽ മീഡയയിൽ ആരാധകരും ബോളിവുഡ് താരം റിതേഷ് ദേശ്മുഖും രംഗത്തെത്തി

ദില്ലി: ഓസ്ട്രേലിക്കെതിരായ രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന വിജയം നേടി ബോർഡർ - ഗവാസ്കർ ട്രോഫി ടീം ഇന്ത്യ നിലനിർത്തിയതിന്‍റെ ആഘോഷത്തിലാണ് ആരാധകർ. രണ്ടാം ഇന്നിംഗ്സിൽ മികവിലേക്ക് ഉയരുമെന്ന് തോന്നിച്ച ഓസ്ട്രേലിയയെ ഇന്നത്തെ ആദ്യ സെഷനിൽ മിന്നൽ വേഗത്തിൽ എറിഞ്ഞിട്ടാണ് രവീന്ദ്ര ജഡേജയും രവിചന്ദ്ര അശ്വിനും ചേർന്ന് കാംഗാക്കളുടെ പെട്ടിയിൽ ആണിയടിച്ചത്. 115 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ അത് നേടുകയും ചെയ്തു. അതിനിടയിലാണ് രോഹിതിന്‍റെ നായക മികവിനെ വാഴ്ത്തി സോഷ്യൽ മീഡയയിൽ ആരാധകരും ബോളിവുഡ് താരം റിതേഷ് ദേശ്മുഖും രംഗത്തെത്തിയത്.

Scroll to load tweet…

രണ്ടാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിൽ സഹതാരത്തിന് വേണ്ടി സ്വന്തം വിക്കറ്റ് രോഹിത് ത്യാഗം ചെയ്തു എന്ന് വാഴ്ത്തിയാണ് ബോളിവുഡ് താരം രംഗത്തെത്തിയത്. നൂറാം ടെസ്റ്റ് കളിക്കുന്ന ചേതേശ്വർ പൂജാരക്ക് വേണ്ടിയുള്ള ആ ത്യാഗം രോഹിതിന്‍റെ നായക മികവ് വ്യക്തമാക്കുന്നതാണെന്ന് റിതേഷ് ദേശ്മുഖ് ട്വിറ്ററിൽ കുറിച്ചു. 20 പന്തിൽ 3 ഫോറും 2 സിക്സും പറത്തി 31 റൺസ് നേടി നിൽക്കവെയാണ് രോഹിത് റൺ ഔട്ടായി മടങ്ങിയത്. വിക്കറ്റിനിടയിലെ ഓട്ടത്തിനിടയിൽ പൂജാരയുമായുണ്ടായ ആശയകുഴപ്പത്തിനിടയിലാണ് രോഹിത് റൺ ഔട്ടായത്. വേണമെങ്കിൽ പൂജാരയെ പ്രതിസന്ധിയിലാക്കി രോഹിതിന് സ്വന്തം വിക്കറ്റ് സംരക്ഷിക്കാമായിരുന്നു. എന്നാൽ ക്യാപ്ടൻ രോഹിത് സഹതാരത്തിന് വേണ്ടി ത്യാഗം ചെയ്യുകയായിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി സോഷ്യൽ മീഡിയയിൽ നിരവധിപേർ രോഹിതിനെ അഭിനന്ദിച്ചും കയ്യടിച്ചും രംഗത്തെത്തിയിട്ടുണ്ട്.

Scroll to load tweet…

അയ്യർ ദി മിന്നൽ! രണ്ടാമിന്നിംഗ്സിലും നങ്കൂരമിടാൻ ഖവാജ, മിന്നൽ ഷോട്ടിൽ ശ്രേയസിന്‍റെ ഗംഭീര ക്യാച്ച്; കയ്യടി

അതേസമയം ദില്ലിയിലെ വിജയത്തോടെ നാല് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ ഇന്ത്യ 2-0 ത്തിന് മുന്നിലെത്തി. രണ്ടാം ടെസ്റ്റിലെ സ്‌കോര്‍ ഓസ്‌ട്രേലിയ 263 & 113. ഇന്ത്യ 262 & 118/4. ഏഴ് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിനെ തകര്‍ത്തത്. അശ്വിന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ടെസ്റ്റില്‍ ഒന്നാകെ ജഡേജ 10 വിക്കറ്റ് വീഴ്ത്തി. 43 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് രണ്ടാം ഇന്നിംഗ്‌സില്‍ ഓസീസിന്റെ ടോപ് സ്‌കോറര്‍. മര്‍നസ് ലബുഷെയ്ന്‍ 35 റണ്‍സെടുത്തു. ഓസീസ് നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല. ഇതോടെയാണ് കാംഗാരുക്കളുടെ പതനം പൂർത്തിയായത്.

YouTube video player'