ടോസ് നേടിയ അയര്‍ലന്‍ഡ് ബൗളിംഗ് ക്യാപ്റ്റന്‍ പോള്‍ സ്‌റ്റെര്‍ലിംഗ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച പിച്ച് ആണ് ഒരുങ്ങിയിട്ടുള്ളതെന്ന് സ്റ്റെര്‍ലിംഗ് പറഞ്ഞു.
ഡബ്ലിന്‍: അയലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ച് സഞ്ജു സംസണ്‍. 26 പന്തില്‍ നിന്ന് 40 റണ്‍സുമായി സഞ്ജു മടങ്ങി. സഞ്ജു ക്രീസിലെത്തുമ്പോള്‍ 4.1 ഓവറില്‍ രണ്ടിന് 34 എന്ന നിലയില്‍ പതറുകയായിരുന്നു ഇന്ത്യ. പിന്നാലെ റുതുരാജ് ഗെയ്കവാദുമൊത്ത് 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ സഞ്ജുവിനായി. ബെഞ്ചമിന്‍ വൈറ്റിന്റെ പന്തില്‍ ബൗള്‍ഡായിട്ടാണ് താരം മടങ്ങുന്നത്. ബാറ്റില്‍ തട്ടിയ പന്ത് സ്റ്റംപില്‍ കൊള്ളുകയായിരുന്നു. ഒരു സിക്‌സും അഞ്ച് ഫോറും സഞ്ജുവിന്റെ ഇന്നിംഗ്‌സിലുണ്ടായിരുന്നു.
നേരത്തെ, ടോസ് നേടിയ അയര്‍ലന്‍ഡ് ബൗളിംഗ് ക്യാപ്റ്റന്‍ പോള്‍ സ്‌റ്റെര്‍ലിംഗ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മികച്ച പിച്ച് ആണ് ഒരുങ്ങിയിട്ടുള്ളതെന്ന് സ്റ്റെര്‍ലിംഗ് പറഞ്ഞു. ഇരു ടീമുകളും ആദ്യ ടി20 മത്സരത്തിലെ ടീമില്‍ നിന്ന് മാറ്റമൊന്നും വരുത്തിയിട്ടില്ല. ആദ്യ കളി മഴയെടുത്തെങ്കിലും രണ്ട് റണ്‍ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ രണ്ടാം അങ്കത്തിന് ഇറങ്ങിയത്.
അതേസമയം ആദ്യ മത്സരത്തില്‍ 59 റണ്‍സിനിടെ ആറ് വിക്കറ്റ് നഷ്ടമായിട്ടും ഭേദപ്പെട്ട സ്‌കോര്‍ നേടാനായതിന്റെ ആശ്വാസത്തിലാണ് അയര്‍ലന്‍ഡ്. മുന്‍നിര കൂടി റണ്ണടിച്ചാല്‍ ഇന്ത്യക്ക് ശക്തമായ വെല്ലുവിളി അയര്‍ലന്‍ഡിന് ഉയര്‍ത്താനാവും. ട്വന്റി 20 ഫോര്‍മാറ്റില്‍ അയര്‍ലന്‍ഡുമായി ഇതുവരെ കളിച്ച ആറ് മത്സരത്തിലും ഇന്ത്യക്കായിരുന്നു ജയം.
ഇന്ത്യന്‍ ടീം: Yashasvi Jaiswal, Ruturaj Gaikwad, Tilak Varma, Sanju Samosn(w), Rinku Singh, Shivam Dube, Washington Sundar, Prasidh Krishna, Arshdeep Singh, Jasprit Bumrah(c), Ravi Bishnoi
അയര്‍ലന്‍ഡ് ടീം: Andrew Balbirnie, Paul Stirling(c), Lorcan Tucker(w), Harry Tector, Curtis Campher, George Dockrell, Mark Adair, Barry McCarthy, Craig Young, Joshua Little, Benjamin White.
കാര്‍മോണയുടെ കിടിലന്‍ ഗോള്‍, ഇംഗ്ലണ്ട് വീണു! സ്പാനിഷ് വനിതകള്‍ക്ക് ലോക കിരീടം
