നാല് സിക്‌സും രണ്ട് ഫോറും സഞ്ജുവിന്റെ മനോഹര ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഇതില്‍ മൂന്ന് സിക്‌സുകള്‍ രണ്ടാം ഏകദിനത്തില്‍ തന്നെ പുറത്താക്കിയ യാന്നിക് കറിയക്കെതിരെ ആയിരുന്നു.

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരെ മൂന്നാം ഏകദിനത്തില്‍ അര്‍ധ സെഞ്ചുറി നേടിയതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ മീഡിയ. 41 പന്തില്‍ നിന്ന് 51 റണ്‍സാണ് അടിച്ചെടുത്തത്. അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ താരം പുറത്താവുകയും ചെയ്തു. റൊമാരിയോ ഷെഫേര്‍ഡിന്റെ പന്തില്‍ മിഡ് ഓഫില്‍ ഷിംറോണ്‍ ഹെറ്റ്മയെര്‍ക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. 

നാല് സിക്‌സും രണ്ട് ഫോറും സഞ്ജുവിന്റെ മനോഹര ഇന്നിംഗ്‌സിലുണ്ടായിരുന്നു. ഇതില്‍ മൂന്ന് സിക്‌സുകള്‍ രണ്ടാം ഏകദിനത്തില്‍ തന്നെ പുറത്താക്കിയ യാന്നിക് കറിയക്കെതിരെ ആയിരുന്നു. ഒരെണ്ണം ജെയ്ഡന്‍ സീല്‍സിനെതിരേയും. നേരിട്ട ആദ്യ നാല് പന്തില്‍ നേടിയത് 15 റണ്‍സ്. എന്നാല്‍ അടുത്ത ഓവറില്‍ ഒരു എല്‍ബിഡബ്ല്യൂ റിവ്യൂ അതിജീവിക്കേണ്ടിയും വന്നു. പിന്നീട് ജെയ്ഡന്‍ സീല്‍സിനെതിരെ മറ്റൊരു സിക്‌സ് നേടാനും സഞ്ജുവിനായി. നാലാം സിക്‌സ് യാന്നിക്കിനെതിരെയായിരുന്നു. ശുഭ്മാന്‍ ഗില്ലിനൊപ്പം 69 റണ്‍സ് ചേര്‍ക്കാനും സഞ്ജുവിനായി. 

സഞ്ജുവിന്റെ ഇന്നിംഗ്‌സിനെ പുകഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. സ്വര്‍ത്ഥതയില്ലാതെയാണ് സഞ്ജു കളിച്ചതെന്നാണ് ക്രിക്കറ്റ് ലോകം പറയുന്നത്. എന്നാല്‍ പുറത്തായതിലെ നിരാശയും പലരും പങ്കുവെക്കുന്നുണ്ട്. ഓവറുകള്‍ ഇനിയും ബാക്കിയുണ്ടായിട്ടും സെഞ്ചുറി അടിക്കാന്‍ സമയമുണ്ടായിരുന്നുവെന്ന് പലരും ട്വീറ്റ് ചെയ്യുന്നു. ചില ട്വീറ്റുകള്‍ വായിക്കാം... 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

റുതുരാജ് ഗെയ്ക്വാദ് (8) പുറത്തായ ശേഷം നാലാമനായിട്ടാണ് സഞ്ജു ക്രീസിലെത്തിയത്. ട്രിനിഡാഡില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 40 ഓവറില്‍ നാലിന് 247 റണ്‍സെടുത്തിട്ടുണ്ട്. ഇഷാന് കിഷനാണ് (64 പന്തില്‍ 77), ശുഭ്മാന്‍ ഗില്‍ (85) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഹാര്‍ദിക് പാണ്ഡ്യ (18), സൂര്യകുമാര്‍ യാദവ് (4) എന്നിവരാണ് ക്രീസില്‍. എലൈറ്റ് പട്ടികയില്‍ ഇടം പിടിച്ചാണ് കിഷന്‍ മടങ്ങിയത്. മൂന്ന് ഏകദിനങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരയിലെ എല്ലാമത്സരത്തിലും 50+ റണ്‍സ് നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമായിരിക്കുകയാണ് കിഷന്‍. 2020ല്‍ ശ്രേയസ് അയ്യരാണ് ഈ നേട്ടം കൈവരിച്ച അവസാന ഇന്ത്യന്‍ താരം. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ആയിരുന്നിത്. 

അതിന് തൊട്ടുമുമ്പുള്ള വര്‍ഷം ഓസ്‌ട്രേലിയക്കെതിരെ അര്‍ധ സെഞ്ചുറികള്‍ നേടി എം എസ് ധോണിയും പട്ടികയിലെത്തി. മുഹമ്മദ് അസറുദ്ദീന്‍ (1993 - ശ്രീലങ്ക), ദിലീപ് വെംഗ്‌സര്‍ക്കാര്‍ (1985 - ശ്രീലങ്ക), കെ ശ്രീകാന്ത് (1982 - ശ്രീലങ്ക) എന്നിവരാണ് നേട്ടം സ്വന്തമാക്കിയ മറ്റുതാരങ്ങള്‍. 

രണ്ടാം ഏകദിനത്തിലെ പോലെ പരീക്ഷണ ടീമിനെയാണ് ഇന്ത്യ ഇന്നും ഇറക്കിയത്. വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് തുടര്‍ച്ചയായ രണ്ടാം ഏകദിനത്തിലും വിശ്രമം നല്‍കി. ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നത്. സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. മാത്രമല്ല, രണ്ട് മാറ്റങ്ങളും ഇന്ത്യ വരുത്തി. അക്‌സര്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ പുറത്തായി. ഗെയ്കവാദ്, ജയദേവ് ഉനദ്ഖട് എന്നിവരാണ് പകരക്കാര്‍.

ക്ലാസ്, പടുകൂറ്റന്‍ സിക്‌സുകള്‍! ട്രിനിഡാഡിനെ ഇളക്കിമറിച്ച ഫിഫ്റ്റിയുമായി സഞ്ജു സാംസണ്‍ മടങ്ങി; വീഡിയോ