സഞ്ജുവിനോട് എന്തിനീ അവഗണന? യുഎസിനെതിരെ കളിപ്പിക്കാത്തതില്‍ അതൃപ്തി പ്രകടമാക്കി ആരാധകര്‍

സഞ്ജുവിനെ തഴഞ്ഞതില്‍ കനത്ത എതിര്‍പ്പാണ് ആരാധകര്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കാണുന്നത്.

social media reaction after sanju samson once again excluded

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പിലെ മറ്റൊരു മത്സരത്തില്‍ നിന്ന് കൂടി മലയാളി താരം സഞ്ജു സാംസണെ തഴഞ്ഞു. ഇന്ന് യുഎസിനെതിരെ മത്സരത്തിനുള്ള പ്ലേയിംഗ് ഇലവനിലും സഞ്ജു ഉണ്ടായിരുന്നില്ല. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് സഞ്ജുവിനെ പുറത്തിരുത്തുന്നത്. അതേസമയം, മോശം ഫോമില്‍ കളിക്കുന്ന സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, രവീന്ദ്ര ജഡേജ എന്നിവര്‍ക്കെല്ലാം മറ്റൊരു അവസരം ലഭിക്കുകയും ചെയ്തു. യുഎസിനെതിരെ സഞ്ജു കളിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

സഞ്ജുവിനെ തഴഞ്ഞതില്‍ കനത്ത എതിര്‍പ്പാണ് ആരാധകര്‍ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ കാണുന്നത്. ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ലെന്ന് സോഷ്യല്‍ മീഡിയയിലെ അഭിപ്രായം. ചില താരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുമ്പോഴും സഞ്ജുവിനെ പരിഗണിക്കുന്നത് പോലുമില്ല. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം...

അതേസമയം, ഇന്ത്യക്കെതിരെ യുഎസ് 110ന് പുറത്തായിരുന്നു. ന്യൂയോര്‍ക്ക്, നാസൗ കൗണ്ടി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ യുഎസിനെ നാല് വിക്കറ്റ് നേടിയ അര്‍ഷ്ദീപ് സിംഗാണ് തകര്‍ത്തത്. നാല് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രമാണ് അര്‍ഷ്ദീപ് വിട്ടുകൊടുത്തത്. 27 റണ്‍സ് നേടിയ നിതീഷ് കുമാറാണ് യുഎസിന്റെ ടോപ് സ്‌കോറര്‍. എട്ട് വിക്കറ്റുകള്‍ യുഎസിന് നഷ്ടമായി.

ലോകകപ്പ് യോഗ്യതയില്‍ ഇന്ത്യക്കെതിരെ ഖത്തറിന്റെ വിവാദ ഗോള്‍: ഫിഫയ്ക്ക് പരാതി നല്‍കി എഐഎഫ്എഫ്

ഇന്ത്യ: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വിരാട് കോ്ലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

യുഎസ്: സ്റ്റീവന്‍ ടെയ്ലര്‍, ഷയാന്‍ ജഹാംഗീര്‍, ആന്‍ഡ്രീസ് ഗൗസ് (വിക്കറ്റ് കീപ്പര്‍), ആരോണ്‍ ജോണ്‍സ് (ക്യാപ്റ്റന്‍), നിതീഷ് കുമാര്‍, കോറി ആന്‍ഡേഴ്സണ്‍, ഹര്‍മീത് സിംഗ്, ഷാഡ്ലി വാന്‍ ഷാല്‍ക്വിക്, ജസ്ദീപ് സിംഗ്, സൗരഭ് നേത്രവല്‍ക്കര്‍, അലി ഖാന്‍.

Latest Videos
Follow Us:
Download App:
  • android
  • ios