ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 35 പന്തില്‍ സെഞ്ചുറി നേടിയ വൈഭവിനെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ പ്രശംസിച്ചു.

ജയ്പൂര്‍: രാജ്യാന്തര ട്വന്റി 20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ വൈഭവ് സൂര്യവന്‍ഷി. ഇന്നലെ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ സെഞ്ചുറി നേടുമ്പോള്‍ വൈഭവിന്റെ പ്രായം വെറും 14 വയസ്. ഐപിഎല്ലില്‍ വേഗമേറിയ സെഞ്ചുറി നേടുന്ന ഇന്ത്യന്‍ താരം കൂടിയാണ് വൈഭവ്. 35 പന്തിലായിരുന്നു കൗമാര താരത്തിന്റെ സെഞ്ചുറി. ക്രിസ് ഗെയ്‌ലിന് ശേഷം ഐപിഎല്ലില്‍ വേഗമേറിയ സെഞ്ചുറി സ്വന്തമാക്കുന്ന താരം കൂടിയാണ് വൈഭവ്. 30 പന്തിലായിരുന്നു ഗെയ്‌ലിന്റെ സെഞ്ചുറി.

17 പന്തില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു വൈഭവ്. ഐപിഎല്ലിലെ ഒരു ഇന്നിങ്‌സിലെ കൂടുതല്‍ സിക്‌സറുകള്‍ എന്നിങ്ങനെ നേട്ടങ്ങള്‍ നിരവധി വൈഭവിന് സ്വന്തം. 11 സിക്‌സറും ഏഴ് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു വൈഭവിന്റെ ഇന്നിംഗ്‌സ്. കൗമാര താരത്തിന്റെ ബാറ്റിങ് വെടിക്കെട്ട് കണ്ട് ആര്‍മാദത്തിലാണ് ക്രിക്കറ്റ് ലോകം. മത്സരത്തിലെ താരവും വൈഭവ് തന്നെ. 

ഇന്നിംഗ്‌സിന് പിന്നാലെ താരത്തെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. സാക്ഷാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വായിക്കാം.. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തകര്‍പ്പന്‍ ജയം സ്വന്തമാക്കിയിരുന്നു. 210 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം രാജസ്ഥാന്‍ 15.5 ഓവറില്‍ മറികടന്നു. വൈഭവ് വെടിക്കെട്ട് സെഞ്ച്വറിയാണ് രാജസ്ഥാന്റെ വിജയം അനായാസമാക്കിയത്. ഓപ്പണര്‍മാരായ വൈഭവ് സൂര്യവഷിയും യശസ്വി ജയ്സ്വാളും തുടക്കം മുതല്‍ ഗുജറാത്തിനെതിരെ ആക്രമണം അഴിച്ചുവിട്ടു. രണ്ടാം ഓവറില്‍ ജയ്സ്വാളിനെ പുറത്താക്കാന്‍ ലഭിച്ച അവസരം ബട്ലര്‍ കൈവിട്ടു കളഞ്ഞതിന് വലിയ വിലയാണ് ഗുജറാത്തിന് നല്‍കേണ്ടി വന്നത്. ഇഷാന്ത് ശര്‍മ്മയ്ക്കെതിരെ മൂന്ന് സിക്സറുകളും രണ്ട് ബൗണ്ടറികളും സഹിതം വൈഭവ് 28 റണ്‍സാണ് നാലാം ഓവറില്‍ നേടിയത്. 3.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു.

വെറും 17 പന്തുകളില്‍ അര്‍ദ്ധ സെഞ്ച്വറി തികച്ച വൈഭവിന് മുന്നില്‍ ഗുജറാത്ത് ബൗളര്‍മാര്‍ വിയര്‍ത്തു. 7.4 ഓവറില്‍ ടീം സ്‌കോര്‍ 100 കടന്നു. കരിം ജന്നത്ത് എറിഞ്ഞ 10-ാം ഓവറില്‍ 3 ബൗണ്ടറികളും 3 സിക്സറുകളും സഹിതം 30 റണ്‍സാണ് വൈഭവ് അടിച്ചെടുത്തത്. തൊട്ടടുത്ത ഓവറില്‍ റാഷിദ് ഖാനെ അതിര്‍ത്തി കടത്തി വൈഭവ് സെഞ്ച്വറി തികച്ചു.