Asianet News MalayalamAsianet News Malayalam

ഇനിയുമെന്തിനാണ് റിഷഭ് പന്തിനെ സഹിക്കുന്നത്? ടീമിലെത്താന്‍ സഞ്ജു എന്താണ് ചെയ്യേണ്ടത്?

ഓപ്പണറായി എത്തിയ പന്ത് 13 പന്തില്‍ ആറ് റണ്‍സുമായി മടങ്ങുകയും ചെയ്തിരുന്നു. ഏറ്റവും നിര്‍ഭാഗ്യശാലിയായ ക്രിക്കറ്റാണ് സഞ്ജുവെന്നാണ് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ മത്സരങ്ങളിലെ സ്റ്റാറ്റസും ആരാധകര്‍ ചൂണ്ടികാണിക്കുന്നുണ്ട്.

Social Media supports Sanju Samson after he axed from second T20 match kiwis
Author
First Published Nov 20, 2022, 1:53 PM IST

മൗണ്ട് മോംഗനൂയി: ന്യൂസിലന്‍ഡിനെതിരെ രണ്ടാം ടി20യില്‍ മലയാളി താരം സഞ്ജു സാംസണ് അവസരം നഷ്ടമായതിന് പിന്നാലെ പിന്തുണയുമായി ആരാധകര്‍. സഞ്ജുവിന് പകരം വിക്കറ്റ് കീപ്പറായ റിഷഭ് പന്തിന് കണക്കിന് കിട്ടുകയും ചെയ്തു. ഓപ്പണറായി എത്തിയ പന്ത് 13 പന്തില്‍ ആറ് റണ്‍സുമായി മടങ്ങുകയും ചെയ്തിരുന്നു. ഏറ്റവും നിര്‍ഭാഗ്യശാലിയായ ക്രിക്കറ്റാണ് സഞ്ജുവെന്നാണ് ആരാധകര്‍ പറയുന്നത്. കഴിഞ്ഞ മത്സരങ്ങളിലെ സ്റ്റാറ്റസും ആരാധകര്‍ ചൂണ്ടികാണിക്കുന്നുണ്ട്.

കഴിഞ്ഞ അഞ്ച് ടി20 ഇന്നിംഗ്‌സുകളില്‍ 73 റണ്‍സാണ് പന്തിന്റെ സമ്പാദ്യം. അതേസമയം, സഞ്ജു 179 റണ്‍സ് നേടിയിട്ടുണ്ട്. ശ്രേയസ് അയ്യര്‍ 102 റണ്‍സാണ് നേടിയത്. ഇഷാന്‍ കിഷന്‍ 84 റണ്‍സ് മാത്രമാണ് നേടിയത്. 

സഞ്ജുവുമായിട്ട് എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നണ് ബിസിസിഐയോട് മറ്റൊരു ആരാധകന്‍ ചോദിക്കുന്നത്. കഴിവ് തെളിയിക്കാന്‍ ഇനിയും സഞ്ജുവെന്താണ് ചെയ്യേണ്ടതെന്നാണ് മറ്റൊരു ചോദ്യം.

തുടര്‍ച്ചയായി പന്ത് നിരാശപ്പെടുത്തുമ്പോഴും എന്തുകൊണ്ടാണ് സഞ്ജുവിനെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് മറ്റൊരു ക്രിക്കറ്റ് ആരാധകന്‍. 

ഇത്തരത്തില്‍ നിരവധി ട്വീറ്റുകളാണ് ട്വിറ്ററില്‍ നിറയുന്നത്. ചില ട്വീറ്റുകള്‍ വായിക്കാം... 

മത്സരത്തില്‍ ഇന്ത്യ ജയിച്ചിരുന്നു. ടോസ് നേടി ബാറ്റിംഗിനെത്തിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്. ടിം സൗത്തി കിവീസിനായി ഹാട്രിക് നേടി. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 18.5 ഓവറില്‍ 126ന് എല്ലാവരും പുറത്തായി. 52 പന്തില്‍ 61 റണ്‍സ് നേടിയ കെയ്ന്‍ വില്യംസണാണ് ടോപ് സ്‌കോറര്‍. ദീപക് ഹൂഡ നാല് വിക്കറ്റ് നേടി. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ആദ്യ മത്സരം മഴ മുടക്കിയിരുന്നു. അവസാന ടി20 ചൊവ്വാഴ്ച്ച നേപ്പിയറില്‍ നടക്കും.

ഇന്ത്യ: ഇഷാന്‍ കിഷന്‍, റിഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, ദീപക് ഹൂഡ, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, യൂസ്‌വേന്ദ്ര ചാഹല്‍.

ന്യൂസിലന്‍ഡ്: ഫിന്‍ അലന്‍, ഡെവോണ്‍ കോണ്‍വെ, കെയ്ന്‍ വില്യംസണ്‍, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, ജയിംസ് നീഷം, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോഥി, ടിം സൗത്തി, ആഡം മില്‍നെ, ലോക്കി ഫെര്‍ഗൂസണ്‍.

ലോകകപ്പിനൊരുങ്ങുന്ന ഫ്രാന്‍സിന് തിരിച്ചടി; കരീം ബെന്‍സേമയ്ക്ക് ഖത്തര്‍ ലോകകപ്പ് നഷ്ടമാവും

Follow Us:
Download App:
  • android
  • ios