സൂപ്പര്‍ 12ല്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ 12 പന്തില്‍ 9 റണ്‍സെടുത്തായിരുന്നു രാഹുലിന്റെ സമ്പാദ്യം. ടി20 ലോകകപ്പുകളില്‍ ഉയര്‍ന്ന എട്ട് സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്കെതിരെ രാഹുലിന്റെ പ്രകടനമാമ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍ കെ എല്‍ രാഹുല്‍ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലില്‍ അഞ്ച് റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം. ഈ ലോകകപ്പില്‍ രണ്ട് അര്‍ധ സെഞ്ചുറികളാണ് രാഹുല്‍ നേടിയത്. അത് രണ്ടും കുഞ്ഞന്മാരായ ടീമിനെതിരെ. സിംബാബ്‌വെക്കെതിരെ 35 പന്തില്‍ 51, ബംഗ്ലാദേശിനെതിരെ 32 പന്തില്‍ 50. ഇതായിരുന്നു ഈ ലോകകപ്പില്‍ രാഹുലിന്റെ മികച്ച പ്രകടനങ്ങളില്‍. മറ്റൊരു മത്സരത്തിലും രണ്ടക്കം കാണാന്‍ കഴിഞ്ഞിരുന്നില്ല.

സൂപ്പര്‍ 12ല്‍ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ 12 പന്തില്‍ 9 റണ്‍സെടുത്തായിരുന്നു രാഹുലിന്റെ സമ്പാദ്യം. ടി20 ലോകകപ്പുകളില്‍ ഉയര്‍ന്ന എട്ട് സ്ഥാനങ്ങളിലുള്ള ടീമുകള്‍ക്കെതിരെ രാഹുലിന്റെ പ്രകടനമാമ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം. കഴിഞ്ഞ ലോകകപ്പ് മുതില്‍ തുടങ്ങുന്നു രാഹുലിന്റെ മോശം ഫോം. കഴിഞ്ഞ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ ദുബായില്‍ എട്ട് പന്തില്‍ മൂന്ന് റണ്‍സാണ് രാഹുല്‍ നേടിയത്. തൊട്ടടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ 16 പന്തില്‍ 18 റണ്‍സുമായി രാഹുല്‍ മടങ്ങി. കടുത്ത പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ രാഹുലിനെതിരെ. ചില ട്വീറ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഈ ലോകകപ്പിലെത്തുമ്പോള്‍, പാകിസ്ഥാനെതിരെ മെല്‍ബണില്‍ ആദ്യ മത്സരത്തില്‍ എട്ട് പന്തില്‍ നാല് റണ്‍സയായിരുന്നു രാഹുലിന്റെ സമ്പാദ്യം. രണ്ടാം പെര്‍ത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 14 പന്ത് നേരിട്ട രാഹുല്‍ 9 റണ്‍സാണ് നേടിയത്. ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരേയും താരം പരാജയപ്പെടുത്തി. അഞ്ച് പന്തില്‍ അത്രയും തന്നെ റണ്‍സാണ് രാഹുലിന് നേടാനായത്. രാഹുല്‍ പരാജയപ്പെട്ടപ്പോള്‍ വിരാട് കോലി (50), ഹാര്‍ദിക് പാണ്ഡ്യ (63) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് ഇന്ത്യക്ക് തുണയായത്. 

ക്രിസ് ജോര്‍ദാന്‍ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്ത്തി. രണ്ട് മാറ്റവുമായിട്ടാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. പരിക്കേറ്റ ഡേവിഡ് മലാനും മാര്‍ക്ക് വുഡും കളിക്കുന്നില്ല. ഫിലിപ് സാള്‍ട്ടും ക്രിസ് ജോര്‍ദാനുമാണ് പകരക്കാര്‍. അതേസമയം ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ മാറ്റമില്ല. വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്ത് തുടരും. ദിനേശ് കാര്‍ത്തിക് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പുറത്തായി.