ലോകകപ്പില്‍ കളിക്കാന്‍ അര്‍ഹനല്ലെന്ന് എക്‌സില്‍ പോസ്റ്റുകള്‍ വരുന്നു. സുവര്‍ണാവസരം ലഭിച്ചിട്ടും മുതലാക്കാനായില്ലെന്ന് മറ്റൊരു വാദം.

ന്യൂയോര്‍ക്ക്: ബംഗ്ലാദേശിനെതിരെ ടി20 ലോകകപ്പ് സന്നാഹ മത്സരത്തില്‍ നിരാശപ്പെടുത്തിയതിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണ്‍ ട്രോള്‍. രോഹിത് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായി കളിച്ച സഞ്ജുവിന് ഒരു റണ്‍സെടുക്കാന്‍ മാത്രാണ് സാധിച്ചത്. ആറ് പന്തുകള്‍ നേരിട്ട താരം ഷൊറിഫുള്‍ ഇസ്ലാമിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു താരം. ഔട്ടല്ലെന്നുള്ള വാദവുമുണ്ട്. പന്ത് ലെഗ് സറ്റംപിന് പുറത്തേക്ക് പോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. എന്നാല്‍ അംപയര്‍ പോള്‍ റീഫല്‍ മറ്റൊന്നുമാലോചിക്കാതെ പെട്ടന്ന് തന്നെ ഔട്ട് വിളിക്കുകയും ചെയ്തു.

എങ്കിലും ഒരു ക്രിക്കറ്റ് ആരാധകര്‍ ഒരു ദയയും കാണിച്ചില്ല. ലോകകപ്പില്‍ കളിക്കാന്‍ അര്‍ഹനല്ലെന്ന് എക്‌സില്‍ പോസ്റ്റുകള്‍ വരുന്നു. സുവര്‍ണാവസരം ലഭിച്ചിട്ടും മുതലാക്കാനായില്ലെന്ന് മറ്റൊരു വാദം. സ്ഥിരതയോടെ കളിക്കാന്‍ ഇപ്പോഴും സഞ്ജുനാവില്ലെന്ന് മറ്റൊരു ആരാധകന്‍. എക്‌സില്‍ വന്ന ചില പോസ്റ്റുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ന്യൂയോര്‍ക്ക്, നാസ്സു കൗണ്ടി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ടോസ് നേടി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അമേരിക്കയിലെത്തിയ വിരാട് കോലി ഇല്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഒരേയൊരു സന്നാഹ മത്സരം മാത്രമാണ് ഇന്ത്യ കളിക്കുന്നത്. ഇന്ത്യയില്‍ മത്സരം കാണാനാകും. ടി20 ലോകകപ്പ് സ്റ്റാര്‍ സ്പോര്‍ട്സ് നെറ്റ്വര്‍ക്കാണ് ഇന്ത്യയില്‍ ടെലികാസ്റ്റ് ചെയ്യുന്നത്. ഇന്നത്തെ മത്സരവും സ്റ്റാര്‍ സ്പോര്‍ട്സില്‍ കാണാം. മൊബൈലില്‍ ഡിസ്നി ഹോട്സ്റ്റാറിലും മത്സരം കാണാനാവും. 

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, അര്‍ഷ്ദീപ് സിംഗ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.