ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 182 റണ്‍സ് വിയലക്ഷ്യമാണ് മുന്നോട്ടുവച്ചത്.

ബാര്‍ബഡോസ്: അഫ്ഗാനിസ്ഥാനെതിരെ നിരാശപ്പെടുത്തിയതിന് പിന്നാലെ ഇന്ത്യയുടെ സീനിയര്‍ താരങ്ങളായി വിരാട് കോലിയേയും പരിഹസിച്ച് സോഷ്യല്‍ മീഡിയ. അഫ്ഗാനെതിരെ എട്ട് റണ്‍സ് മാത്രമായിരുന്നു രോഹിത്തിന്റെ സമ്പാദ്യം. കോലിയാവട്ടെ 24 പന്തില്‍ 24 റണ്‍സുമായി മടങ്ങുകയായിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയ ഇരുവര്‍ക്കുമെതിരെ രംഗത്തെത്തുകയായിരുന്നു. കോലിക്ക് ടൂര്‍ണമെന്റില്‍ ഇതുവരെ ഫോമിലേക്ക് ഉയരാന്‍ സാധിച്ചിട്ടില്ല.

ബ്രിഡ്ജ്ടൗണ്‍, കെന്‍സിംഗ്ടണ്‍ ഓവലില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ 182 റണ്‍സ് വിയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. സൂര്യകുമാര്‍ യാദവിന്റെ (53) ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. ഹാര്‍ദിക് പാണ്ഡ്യ (32) നിര്‍ണായക പ്രകടനം പുറത്തെടുത്തു. മൂന്നാം ഓവറില്‍ തന്നെ രോഹിത്തിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായിരുന്നു. കോലി ഏറെ ബുദ്ധിമുട്ടി. ഏകദിന ശൈലിയിലായിരുന്നു കോലിയുടെ ബാറ്റിംഗ്. ഒരു സിക്‌സ് മാത്രം നേടിയ കോലി റാഷിദ് ഖാന്റെ പന്തില്‍ മുഹമ്മദ് നബിക്ക് ക്യാച്ച് നല്‍കി. ഇരുവര്‍ക്കുമെതിരെ വന്ന ചില ട്രോളുകള്‍ വായിക്കാം....

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

സൂര്യകുമാര്‍ അറ്റാക്കിംഗ് തുടര്‍ന്നതോടെയാണ് ഇന്ത്യ മാന്യമായ സ്‌കോറിലെത്തിയത്. ഹാര്‍ദിക്കിനൊപ്പം 60 റണ്‍സ് ചേര്‍ത്താണ് സൂര്യ മടങ്ങിയത്. ഫാറൂഖിക്കായിരുന്നു വിക്കറ്റ്. മൂന്ന് സിക്‌സും അഞ്ച് ഫോറും സൂര്യയുടെ ഇന്നിംഗ്‌സിലുണ്ടായിരുന്നു. മികച്ച രീതിയില്‍ സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ ഹാര്‍ദിക്കും വീണു. നവീന്‍ ഉള്‍ ഹഖിന്റെ പന്തില്‍ അസ്മതുള്ള ഒമര്‍സായിക്ക് ക്യാച്ച് നല്‍കുകയായിരുന്നു താരം. രവീന്ദ്ര ജഡേജയേയും (7) പിന്നാലെ ഫാറൂഖി മടക്കിയയച്ചു. അക്‌സര്‍ പട്ടേല്‍ (12) അവസാന പന്തില്‍ റണ്ണൗട്ടായി. അര്‍ഷ്ദീപ് സിംഗ് (2) പുറത്താവാതെ നിന്നു.

ഇന്ത്യ: വിരാട് കോലി, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്.