മാര്‍ച്ച് 31നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ മത്സരങ്ങളിലൂടെ ബുമ്ര തിരിച്ചെത്തുമെന്നാണ് അറിയുന്നത്. മാത്രമല്ല, ഏകദിന ലോകകപ്പില്‍ കളിക്കേണ്ടതിനാലാണ് താരത്തിന് ആവശ്യമായ വിശ്രമം നല്‍കുന്നതെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

മുംബൈ: ദീര്‍ഘകാലമായി പരിക്കിന്റെ പിടിയിലാണ് ഇന്ത്യന്‍ പേസര്‍ ജസ്പ്രിത് ബുമ്ര. അടുത്തകാലത്ത് പൂര്‍ണ കായികക്ഷമത വീണ്ടെടുത്തുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഓസ്‌ട്രേലിയക്കെതിരെ ശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ക്കും ഏകദിന പരമ്പരയ്ക്കുമുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ബുമ്രയെ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇനി ഐപിഎല്ലിലാണ് ബുമ്ര കളിക്കുക. ഇതോടെ ട്രോളുകളും അദ്ദേഹത്തിനെതിരെ ഉയരുകയാണ്. ബുമ്രയ്‌ക്കെതിരെ മാത്രമല്ല, ബിസിസിഐയേയും ട്രോളര്‍മാര്‍ വെറുതെ വിടുന്നില്ല.

മാര്‍ച്ച് 31നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ മത്സരങ്ങളിലൂടെ ബുമ്ര തിരിച്ചെത്തുമെന്നാണ് അറിയുന്നത്. മാത്രമല്ല, ഏകദിന ലോകകപ്പില്‍ കളിക്കേണ്ടതിനാലാണ് താരത്തിന് ആവശ്യമായ വിശ്രമം നല്‍കുന്നതെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. എന്തായാലും ട്രോളര്‍മാര്‍ ഇതൊന്നും കണക്കിലെടുത്തില്ല. ഓസീസിനെതിരായ ടീം തിരഞ്ഞെടുപ്പിന് ശേഷം ട്വിറ്ററില്‍ വന്ന ചില ട്രോളുകള്‍ വായിക്കാം...

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഉമേഷ് യാദവ്, ജയ്ദേവ് ഉനദ്കട്ട്. 

ഓസീസിനെതിരായ ഏകദിന സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, ഷര്‍ദുല്‍ ഠാക്കൂര്‍, അക്സര്‍ പട്ടേല്‍, ജയ്ദേവ് ഉനദ്കട്ട്.