Asianet News MalayalamAsianet News Malayalam

'സൂര്യകുമാര്‍ മുംബൈ ഇന്ത്യന്‍സ് ക്വാട്ട'! സോഷ്യല്‍ മീഡിയയില്‍ സഞ്ജുവിന് പിന്തുണയേറുന്നു; രോഹിത്തിന് വിര്‍ശനം

ഐപിഎല്ലല്‍ മുംബൈ ഇന്ത്യന്‍ ക്യാപ്റ്റനായ രോഹിത് ശര്‍മ, തന്റെ ടീമിലെ സ്ഥാനള്‍ക്കാണ് പ്രധാന്യം നല്‍കുന്നതെന്നണ് ആരാധകുടെ വാദം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് സൂര്യകുമാര്‍.

social media trolls rohit sharma after he supports suryakumar yadav over sanju samson saa
Author
First Published Mar 20, 2023, 4:47 PM IST

ചെന്നൈ: മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ നിരന്തരം തഴയപ്പെടുന്നതിന് പിന്നാലെ താരത്തിനുള്ള പിന്തുണയേറുകയാണ്. മോശം ഫോമിലുള്ള സൂര്യുകുമാര്‍ യാദവിന് വീണ്ടും വീണ്ടും അവസരം നല്‍കുമ്പോള്‍ സഞ്ജുവിന ടീമിലേക്ക് പരിഗണിക്കുന്നതേയില്ല. ഏകദിന ക്രിക്കറ്റില്‍ 11 മത്സരങ്ങള്‍ കളിച്ച സഞ്ജു 66 റണ്‍സ് ശരാശരിയില്‍ 330 റണ്‍സാണ് നേടിയത്. 104.76 ആണ് സ്‌ട്രൈക്ക് റേറ്റ്. 22 മത്സരങ്ങള്‍ കളിച്ച സൂര്യകുമാറിനാകട്ടെ 25.47 ശരാശരി മാത്രമാണുള്ളത്. സ്‌ട്രൈക്ക് റേറ്റും സഞ്ജുവിന് താഴെ.

അവസാനം ഓസ്‌ട്രേലിയക്കെതിരെ ആദ്യ രണ്ട് ഏകദിനങ്ങളിലും സൂര്യകുമാര്‍ ഗോള്‍ഡന്‍ ഡക്കായി. രണ്ട് മത്സരത്തിലും മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു സൂര്യകുമാര്‍. സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് സൂര്യയെ പിന്തുണച്ച് രോഹിത് രംഗത്തെത്തിയത്. സൂര്യക്ക് ഇനിയും സമയം നല്‍കുമെന്നാണ് രോഹിത് പറയുന്നത്.

വിശാഖപട്ടണം ഏകദിനത്തിന് ശേഷം രോഹിത് സംസാരിച്ചതിങ്ങനെ... ''ശ്രേയസ് അയ്യര്‍ എന്ന് തിരിച്ചുവരുമെന്നുള്ള കാര്യത്തില്‍ ഒരുറപ്പും ലഭിച്ചിട്ടില്ല. ഈയൊരു സാഹചര്യത്തില്‍ മധ്യനിരയില്‍ ഒരു സ്ഥാനം ഒഴിവുണ്ട്. അതോകൊണ്ട് സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കുന്നു. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഏറെ മികവ് പുലര്‍ത്തുന്ന താരമാണ് സൂര്യകുമാര്‍. നേരത്തെയും പറഞ്ഞിട്ടുള്ള കാര്യമാണ് മികവുള്ള താരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നുള്ളത്. ഏകദിനത്തിലും നന്നായി കളിക്കണമെന്നുള്ള ബോധ്യം സൂര്യക്കുണ്ട്. അതുകൊണ്ടുതന്നെ കൂടുതല്‍ അവസരം നല്‍കേണ്ടിവരുന്നത്. വേണ്ടത്ര അവസരം നല്‍കാതിരുന്നാല്‍ അതയാളില്‍ മോശം ചിന്തയുണ്ടാക്കും. ഒരു പൊസിഷനില്‍ മാത്രം എനിക്ക് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടുണ്ടായിരുന്നില്ല.'' രോഹിത് പറഞ്ഞു.

ഇതോടെ ആരോപണങ്ങള്‍ ശക്തമായി. ഐപിഎല്ലല്‍ മുംബൈ ഇന്ത്യന്‍ ക്യാപ്റ്റനായ രോഹിത് ശര്‍മ, തന്റെ ടീമിലെ സ്ഥാനള്‍ക്കാണ് പ്രധാന്യം നല്‍കുന്നതെന്നണ് ആരാധകുടെ വാദം. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് സൂര്യകുമാര്‍. മുംബൈ ക്വാട്ടയെന്ന് ആനുകൂല്യത്തിലാണ് ഇന്ത്യയുടെ ഏകദിന ടീമില്‍ തുടരുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു. 

എന്നാല്‍ സഞ്ജുവിനെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍ രംഗത്തെത്തി. ജാഫര്‍ ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയില്‍ സംസാരിച്ചതിങ്ങനെ. ''മൂന്നാം ഏകദിനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ സൂര്യകുമാര്‍ യാദവ് ഉണ്ടാവുമൊ എന്നുള്ളത് കണ്ടെറിയണം. സൂര്യക്ക് പകരക്കാരനായി സഞ്ജുവിന് ഒരവസരം നല്‍കുന്നതില്‍ തെറ്റില്ല. അവസരം ലഭിച്ചപ്പോഴെല്ലാം സഞ്ജു നന്നായി കളിച്ചിട്ടുണ്ട്. അവന്‍ കഴിവുള്ള ക്രിക്കറ്ററാണ്.'' ജാഫര്‍ വ്യക്താക്കി.

ഇംഗ്ലണ്ട് മുന്‍താരം മോണ്ടി പനേസറും സഞ്ജുവിന് പിന്തുണയുമായെത്തി. എന്നാല്‍ അവസാന ഏകദിനത്തില്‍ മാത്രമല്ല തുടര്‍ന്നുള്ള മത്സരങ്ങളിലും സൂര്യകുമാറിന്റെ സ്ഥാനത്തിന് മാറ്റമുണ്ടാകില്ലെന്നാണ് രോഹിത് ശര്‍മ വാക്കുകള്‍ വ്യക്തമാക്കുന്നത്.
 

Follow Us:
Download App:
  • android
  • ios