കൊച്ചി: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം എസ് ധോണിയുടെ ഭാവിയെ കുറിച്ച് ഒന്നുമറിയില്ലെന്ന് പുതിയ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ഉദ്ഘാടന ചടങ്ങുകളുടെ ഭാഗമായി കൊച്ചിയിലെത്തിയതായിരുന്നു അദ്ദേഹം. 

ഗാംഗുലി തുടര്‍ന്നു... ''ധോണി ഇന്ത്യ കണ്ട മികച്ച താരങ്ങളില്‍ ഒരാളാണ്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ ഭാവിയെ കുറിച്ച് എനിക്കൊന്നുമറിയില്ല. ധോണിയുമായി സംസാരിച്ച ശേഷം മാത്രമെ എന്തെങ്കിലും പറയാന്‍ സാധിക്കൂ. 

കേരളം, കൊല്‍ക്കത്ത, ഗോവ എന്നിവിടങ്ങളിലെ വേദികളാണ് ഫുട്‌ബോളിലെ ഇപ്പോഴും ജീവനുള്ളതാക്കി നിര്‍ത്തുന്നത്. ക്രിക്കറ്റിലും ഫുട്‌ബോളിനും ഒരുപാട് യോജിച്ച സ്ഥലമാണ് കൊച്ചി.'' ഗാംഗുലി പറഞ്ഞുനിര്‍ത്തി.