ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനായിരുന്ന ഗാംഗുലി പിന്നീട് സഹാറ പൂനെ വാരിയേഴ്സിലേക്ക് മാറിയിരുന്നു. സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കമന്‍റേറ്ററായി തിളങ്ങിയ ഗാംഗുലി പിന്നീടാണ് ഐപിഎല്ലില്‍ ഡല്‍ഹി ടീമിന്‍റെ ഉപദേശകനായത്. 2019ല്‍ ബിസിസിഐ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഗാംഗുലി ഐപിഎല്‍ ബന്ധം ഉപേക്ഷിച്ചത്.
ദില്ലി: മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ പ്രസിഡന്‍റുമായിരുന്ന സൗരവ് ഗാംഗുലി മൂന്ന് വര്‍ഷത്തെ ഇടവേളക്കുശേഷം ഐപിഎല്ലില്‍ തിരിച്ചെത്തുന്നു. 2019വരെ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഉപദേശകനായിരുന്ന ഗാംഗുലി ഇത്തവണ കുറച്ചു കൂടി വലിയ ഉത്തരവാദിത്തത്തോടെയാണ് തിരിച്ചെത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ ഡല്‍ഹി ടീമിന്‍റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റായിരിക്കും ഗാംഗുലി എന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഗാഗുലി വീണ്ടും ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ ഭാഗമാകുകയാണെന്നും അതിന്‍റെ ചര്‍ച്ചകളും ഔപചാരിക നടപടികളുമെല്ലാം പൂര്‍ത്തിയായെന്നും ഡല്‍ഹി ക്യാപിറ്റല്‍സ് വൃത്തങ്ങള്‍ അറിയിച്ചതായി പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു. മുമ്പ് ഡല്‍ഹിക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഗാംഗുലിയുമായി ടീം ഉടമകള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫറിനുമെല്ലാം നല്ല ബന്ധമാണുള്ളതെന്നും ഡല്‍ഹി ക്യാപിറ്റല്‍സ് വ്യക്തമാക്കിയിട്ടുണ്ട്.
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനായിരുന്ന ഗാംഗുലി പിന്നീട് സഹാറ പൂനെ വാരിയേഴ്സിലേക്ക് മാറിയിരുന്നു. സജീവ ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കമന്‍റേറ്ററായി തിളങ്ങിയ ഗാംഗുലി പിന്നീടാണ് ഐപിഎല്ലില്‍ ഡല്‍ഹി ടീമിന്‍റെ ഉപദേശകനായത്. 2019ല്‍ ബിസിസിഐ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഗാംഗുലി ഐപിഎല്‍ ബന്ധം ഉപേക്ഷിച്ചത്.
ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് രണ്ടാം ഊഴം പ്രതീക്ഷിച്ചെങ്കിലും ഗാംഗുലിക്ക് അത് ലഭിച്ചില്ല. പിന്നീട് ഐപിഎല്‍ ചെയര്‍മാനാക്കാം എന്ന് ബിസിസിഐയില്‍ നിന്ന് വാഗ്ദാനമുണ്ടായിരുന്നെങ്കിലും ഗാംഗുലി അത് നിരസിച്ചു. മുന്‍ താരം റോജര്‍ ബിന്നിയാണ് ഗാംഗുലിക്ക് പകരം ബിസിസിഐ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. ഏപ്രില്‍ ആദ്യവരാമാണ് ഐപിഎല്‍ തുടങ്ങുക. റിക്കി പോണ്ടിംഗാണ് ഡല്‍ഹി ടീമിന്‍റെ പരിശീലകന്‍.
ഐപിഎല്‍ 2023നുള്ള ഡല്‍ഹി ക്യാപിറ്റല്‍സ് ടീം: Rishabh Pant (c), David Warner, Prithvi Shaw, Ripal Patel, Rovman Powell, Sarfaraz Khan, Yash Dhull, Mitchell Marsh, Lalit Yadav, Axar Patel, Anrich Nortje, Chetan Sakariya, Kamlesh Nagarkoti, Khaleel Ahmed, Lungi Ngidi, Mustafizur Rahman, Aman Khan, Kuldeep Yadav, Praveen Dubey, Vicky Ostwal, Ishant Sharma, Phil Salt, Mukesh Kumar, Manish Pandey, Rilee Rossouw.
