നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്താല്‍ ടൂര്‍ണമെന്റിലെ ബാക്കിയുള്ള മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്തുക അസാധ്യമാണെന്നും ഗാംഗുലി സ്പോര്‍ട്സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 

ദില്ലി: കോവിഡ് പശ്ചാത്തലത്തില്‍ താത്ക്കാലികമായി റദ്ദാക്കിയ ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ ഇനി ഇന്ത്യയില്‍ നടത്താനാകില്ലെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ബയോ ബബിളിനുള്ളില്‍ കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ഐപിഎല്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചത്.

നിലവിലെ കോവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്താല്‍ ടൂര്‍ണമെന്റിലെ ബാക്കിയുള്ള മത്സരങ്ങള്‍ ഇന്ത്യയില്‍ നടത്തുക അസാധ്യമാണെന്നും ഗാംഗുലി സ്പോര്‍ട്സ് സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഇനിയും ടൂര്‍ണമെന്‍റ് തുടങ്ങാന്‍ സംഘാടകര്‍ക്ക് ഏറെ കടമ്പകളുണ്ടെന്ന് ബിസിസിഐ പ്രസിഡന്‍റ് പറയുന്നു. പതിനാലു ദിവസത്തെ ക്വറന്‍റെയിന്‍ അടക്കം വീണ്ടും ബയോബബിള്‍ ഉണ്ടാക്കുവാന്‍ വേണം. ഇത് അന്താരാഷ്ട്ര ക്രിക്കറ്റ് ഷെഡ്യൂളുകളില്‍ പ്രശ്നം സൃഷ്ടിക്കുമെന്നും. അതിനാല്‍ വീണ്ടും ഇന്ത്യയില്‍ ഐപിഎല്‍ നടത്തുക അസാധ്യമാണെന്ന് ഗംഗുലി പറയുന്നു.

14-ാം സീസണില്‍ 29 മത്സരങ്ങള്‍ മാത്രമാണ് പൂര്‍ത്തിയാക്കിയത്. ബാക്കി 31 മത്സരങ്ങള്‍ കൂടി ഇനി നടത്താനുണ്ട്.ശേഷിക്കുന്ന മത്സരങ്ങള്‍ എപ്പോള്‍ നടത്താനാകുമെന്ന ആലോചനയിലാണ് ബിസിസിഐ. അതേസമയം ബാക്കി മത്സരങ്ങള്‍ ഇംണ്ടില്‍ നടത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.