Asianet News MalayalamAsianet News Malayalam

കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവ്, ഗാംഗുലി ലഘുഭക്ഷണം കഴിച്ചു; ആരോഗ്യനില തൃപ്തികരം

ഇന്നലെ രാവിലെയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചത്. 

 

Sourav Ganguly stable and covid test report also negative
Author
Kolkata, First Published Jan 3, 2021, 12:09 PM IST

കൊല്‍ക്കത്ത: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ആരോഗ്യനില തൃപ്തികരമെന്ന് റിപ്പോര്‍ട്ട്. ഇതിനിടെ നടത്തിയ കൊവിഡ് ടെസ്റ്റിലും നെഗറ്റീവ് ഫലമാണ് പുറത്തുന്നത്. മാത്രമല്ല, രാത്രി ലഘുഭക്ഷണം കഴിച്ച ഗാംഗുലിക്ക് പനി ഉള്‍പ്പെടെയുള്ള ശാരീരിക ബുദ്ധിമുട്ടുകളൊന്നുമില്ലെന്നും ഇന്ന് രാവിലെ പുറത്തുവന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ രാവിലെയാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചിപ്പിച്ചത്. 

പിന്നാലെ അദ്ദേഹത്തെ അഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു. ഹൃദയ ധമനികളില്‍ മൂന്ന് ബ്ലോക്കുകളാണ് ഉണ്ടായിരുന്നത്. ഗാംഗുലിയുടെ നില തൃപ്തികരമാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു. ഇന്നലെ രാവിലെ വീട്ടിലൊരുക്കിയ ജിമ്മില്‍ വ്യായാം ചെയ്യുമ്പോഴാണ് ഗാംഗുലിക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടനെ വുഡ്‌ലാന്‍ഡ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

നിരവധി പേരാണ് ഗാംഗുലിയുടെ പെട്ടന്നുള്ള തിരിച്ചുവരവിന് വേണ്ടി ആശംസിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, സ്റ്റാന്‍ഡ് ഇന്‍ ക്യാപ്റ്റന്‍ അജിന്‍ക്യ രാഹനെ, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി എന്നിവരെല്ലാം ഗാംഗുലിക്ക് എത്രയും പെട്ടന്ന് പൂര്‍വ്വസ്ഥിതിയിലേക്ക് തിരിച്ചുവരാനാവട്ടേയെന്ന് ആശംസിച്ചു. പിന്നീട് മമത ആശുപത്രി സന്ദര്‍ശിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios