കൊല്‍ക്കത്ത: ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട സൗരവ് ഗാംഗുലി ശനിയാഴ്ച സ്ഥാനമേറ്റെടുക്കും. എതിരില്ലാതെയാണ് സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള അഞ്ചാംഗ പാനല്‍ ജയിച്ചത്. നാമനിര്‍ദേശപ്രതിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ഗാംഗുലി മാത്രമാണ് പത്രിക നല്‍കിയിരുന്നത്.

പ്രസിഡന്റ്- സൗരവ് ഗാംഗുലി, നരേഷ് ഓജ (വൈസ് പ്രസിഡന്റ്), അവിഷേക് ഡാല്‍മിയ (സെക്രട്ടറി), ദേബഭ്രതാ ദാസ് (ജോയിന്റ് സെക്രട്ടറി), ദേബാശിഷ് ഗാംഗുലി (ട്രഷറര്‍) എ്ന്നിങ്ങനെയാണ് പാനല്‍. 2015ല്‍ പ്രസിഡന്റായതിന് ശേഷം ഇത് രണ്ടാം തവണയാണ് ഗാംഗുലി അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നത്.

അതേസമയം ഐപിഎല്‍ ടീമായ ഡല്‍ഹി കാപിറ്റല്‍സിന്റെ ഉപദേഷ്ടാവ് കൂടിയാണ് ഗാംഗുലി. എന്നാല്‍ ഏതെങ്കിലും ഒരു സ്ഥാനത്ത് മാത്രമെ ഗാംഗുലിക്ക് തുടരാന്‍ സാധിക്കൂ. പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്താല്‍ ഉപദേഷ്ടാവ് സ്ഥാനം ഉപേക്ഷിക്കേണ്ടിവരും.