ശ്രീലങ്കക്കായി ലസിത് മലിംഗ എറിഞ്ഞ സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 14 റൺസെടുത്തു.
ജൊഹാനസ്‌ബര്‍ഗ്: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്കെതി ദക്ഷിണാഫ്രിക്കയ്ക്ക് ജയം. നിശ്ചിത ഓവർ ഇരു ടീമുകളുടെ സ്കോറും ടൈ ആയതിനാല്‍ സൂപ്പർ ഓവറിലാണ് ദക്ഷിണാഫ്രിക്കയുടെ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ഏഴ് വിക്കറ്റ് നഷ്ടത്തിൽ 134 റൺസ് എടുത്തു.
41 റൺസെടുത്ത മെൻഡിസ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചത്. മറുപടിയായി 8 വിക്കറ്റ് നഷ്ടപ്പെടുത്തി, 20 ഓവറില്‍ 134 റൺസെടുക്കാനേ, ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞുള്ളൂ. 41 റൺസെടുത്ത മില്ലറും 34 റൺസെടുത്ത വാൻഡെർ ഡ്യൂസനും ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തിളങ്ങി.
പിന്നീട് ശ്രീലങ്കക്കായി ലസിത് മലിംഗ എറിഞ്ഞ സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 14 റൺസെടുത്തു. ദക്ഷിണാഫ്രിക്കക്കായി ലെഗ് സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ് സൂപ്പര്‍ ഓവര്‍ എറിയാനെത്തിയത്. ഫെര്‍ണാണ്ടോയും തിസാര പെരേരയും ക്രീസിലുണ്ടായിട്ടും ശ്രീലങ്കക്ക് അഞ്ച് റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
