ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് മോശം തുടക്കമായിരുന്നു. ആദ്യ ഓവറില്‍ തന്നെ റുതുരാജ് ഗെയ്കവാദ് (4) മടങ്ങി. ബര്‍ഗറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം.
ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യക്കെതിരായ രണ്ടാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 212 റണ്‍സ് വിജയലക്ഷ്യം. 46.2 ഓവറില്‍ ഇന്ത്യ പുറത്താവുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ (12) നിരാശപ്പെടുത്തിയ മത്സരത്തില്‍ സായ് സുദര്‍ശന്‍ (62), കെ എല്‍ രാഹുല്‍ (56) എന്നിവരുടെ ഇന്നിംഗ്‌സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നന്ദ്രേ ബര്‍ഗര്‍ മൂന്ന് വിക്കറ്റ് നേടി. ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളുളള പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലാണ്. ആദ്യ ഏകദിനത്തില്‍ ഇന്ത്യ ജയിച്ചിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് മോശം തുടക്കമായിരുന്നു. ആദ്യ ഓവറില്‍ തന്നെ റുതുരാജ് ഗെയ്കവാദ് (4) മടങ്ങി. ബര്‍ഗറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. വൈകാതെ തിലക് വര്‍മയും (10) മടങ്ങി. നാലാം വിക്കറ്റില്‍ സായ് - രാഹുല്‍ സഖ്യം 63 റണ്‍സ് കൂട്ടിചേര്‍ത്തു. 83 പന്തുകള്‍ നേരിട്ട സായ് ഒരു സിക്‌സും ഏഴ് ഫോറും നേടി. ആദ്യ കദിനത്തിലും താരം അര്‍ധ സെഞ്ചുറി നേടിയിരുന്നു. 27-ാം ഓവറില്‍ ക്രീസിലെത്തിയ സഞ്ജു 23 പന്തുകളാണ് സഞ്ജു നേരിട്ടത്. തുടക്കം മുതല്‍ ബുദ്ധിമുട്ടിയ താരം ഒരു ബൗണ്ടറി മാത്രമാണ് നേടിയത്. മധ്യനിരയില്‍ നിലയുറപ്പിക്കേണ്ട സഞ്ജു മടങ്ങിയതോടെ കൂട്ടത്തകര്‍ച്ചയായിരുന്നു ഇന്ത്യക്ക്. പിന്നാലെ കെ എല്‍ രാഹുല്‍ (56), റിങ്കു സിംഗ് (12), എന്നിവരും മടങ്ങി. ഏഴ് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്‌സ്.
തുടര്‍ന്നെത്തിയ ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. അക്‌സര്‍ പട്ടേല്‍ (7), കുല്‍ദീപ് യാദവ് (1), അര്‍ഷ്ദീപ് സിംഗ് (18), ആവേഷ് ഖാന്‍ (9) എന്നിവര്‍ക്ക് തിളങ്ങാനായില്ല. മുകേഷ് കുമാര്‍ (4) പുറത്താവാതെ നിന്നു. നേരത്തെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. റിങ്കു സിംഗിന് അരങ്ങേറാന്‍ അവസരം ലഭിച്ചു. ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ചേര്‍ന്ന ശ്രേയസ് അയ്യര്‍ക്ക് പകരമാണ് റിങ്കു ടീമിലെത്തിയത്.
ഇന്ത്യ: റുതുരാജ് ഗെയ്കവാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.
ദക്ഷിണാഫ്രിക്ക: ടോണി ഡി സോര്‍സി, റീസ ഹെന്‍ഡ്രിക്‌സ്, റാസി വാന്‍ ഡര്‍ ഡസ്സന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, കേശവ് മഹാരാജ്, നേ്രന്ദ ബര്‍ഗര്‍, ലിസാര്‍ഡ് വില്യംസ്, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്.
