കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കയ്ക്കായ രണ്ട് വിക്കറ്റ് വീഴ്ത്തി. എയ്ഡന്‍ മാര്‍ക്രമിന് രണ്ട് വിക്കറ്റുണ്ട്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ ഏഴ് ഓവറില്‍ ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 37 റണ്‍സെടുത്തിട്ടുണ്ട്. 

സെഞ്ചൂറിയന്‍: പാകിസ്ഥാനെതിരായ മൂന്നാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 321 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന് ഫഖര്‍ സമാന്‍ (101) ബാബര്‍ അസം (94) എന്നിവരുടെ ഇന്നിങ്‌സാണ് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. കേശവ് മഹാരാജ് ദക്ഷിണാഫ്രിക്കയ്ക്കായ രണ്ട് വിക്കറ്റ് വീഴ്ത്തി. എയ്ഡന്‍ മാര്‍ക്രമിന് രണ്ട് വിക്കറ്റുണ്ട്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ ഏഴ് ഓവറില്‍ ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 37 റണ്‍സെടുത്തിട്ടുണ്ട്. ജന്നമന്‍ മലാന്‍ (20), എയ്ഡന്‍ മാര്‍ക്രം (17) എന്നിവരാണ് ക്രീസില്‍. 

Add Asianetnews as a Preferred SourcegooglePreferred

മികച്ച തുടക്കമാണ് പാകിസ്ഥാന് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ഫഖര്‍- ഇമാം ഉല്‍ ഹഖ് (57) സഖ്യം 112 റണ്‍സെടുത്തു. പിന്നാലെയെത്തിയ അസം, ഫഖറിന് മികച്ച പിന്തുണ നല്‍കി. മൂന്നാം വിക്കറ്റില്‍ 94 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഫഖറിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണിത്. ഒമ്പത് ഫോറും മുന്ന് സിക്‌സും ഇതില്‍ ഉള്‍പ്പെടും. എന്നാല്‍ ഇരുവരും പെട്ടന്ന് മടങ്ങിയതോടെ പാക് നിരയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. മുഹമ്മദ് റിസ്‌വാന്‍ (2), സര്‍ഫറാസ് അഹമ്മദ് (13), ഫഹീം അഷ്‌റഫ് (1), മുഹമ്മദ് നവാസ് (4) എന്നിവര്‍ നിരാശപ്പെടുത്തി. ഹാസന്‍ അലിയാണ് (32) പാകിസ്ഥാനെ 300 കടത്തിയത്.

മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ആദ്യ രണ്ട് ഏകദിനം പങ്കിട്ടിരുന്നു. മൂന്നാം മത്സരത്തിന് പ്രധാന താരങ്ങളൊന്നും ഇല്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇറങ്ങുന്നത്. ക്വിന്റണ്‍ ഡി കോക്ക്, ലുംഗി എന്‍ഗിഡി, കഗിസോ റബാദ എന്നിവരെല്ലാം ഐപിഎല്ലിനായി ഇന്ത്യയിലേക്ക് തിരിച്ചിരുന്നു.